Tag Archives: pj joseph

ഏറ്റുമാനൂർ ജോസഫ് ഗ്രൂപ്പിന് ആശ നശിച്ച് കോൺഗ്രസുകാർ

കേരള കോൺഗ്രസ് (എം) മത്‌സരിച്ചിരുന്ന ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടു നൽകാൻ കോൺഗ്രസിൽ ധാരണ. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും ചെന്നിത്തലയും തമ്മിൽ ഇക്കാര്യത്തിൽ യോജിപ്പിൽ എത്തിയതായിട്ടാണ് പുറത്തുവരുന്ന വിവരം.
കടുത്തുരുത്തി, ഏറ്റുമാനൂർ, പൂഞ്ഞാർ അല്ലങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റുകൾ കേരള കോൺഗ്രസിന് നൽകാനാണ് ധാരണ ആയിരിക്കുന്നത്. ഇതോടെ ഏറ്റുമാനൂർ കൊതിച്ചിരുന്ന കോൺഗ്രസ് നേതാക്കളുടെ ആശ പൂർണമായും അസ്തമിച്ചിരിക്കുകയാണ്.
ചങ്ങനാശേരി , പാലാ മണ്ഡലങ്ങൾ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെട്ടതനുസരിച്ച് വിട്ടുകൊടുത്തതിനെ തുടർന്നാണ് ഏറ്റുമാനൂർ ജോസഫ് വിഭാഗം ഉറപ്പിച്ചിരിക്കുന്നത്.
ഏറ്റുമാനൂർ സീറ്റിൽ മികച്ച മത്‌സരം കാഴ്ച്ച വയ്ക്കാൻ സാധിക്കുന്ന നേതാക്കൾ ഇല്ല എന്നതും കോൺഗ്രസിനെ പിന്നോട്ട് വലിക്കുന്നുണ്ട്.
ജോസ് കെ.മാണിയുടെ ഒപ്പം നിന്ന് കളംമാറി ചവിട്ടി ജോസഫ് പക്ഷത്ത് എത്തിയ പ്രിൻസ് ലൂക്കോസിനെയാണ് അവിടെ യു ഡി എഫ് പണിഗണിക്കുന്നത്. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനായ പ്രിൻസിന് മണ്ഡലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോസഫിനൊപ്പം പണ്ടുമുതലേ നിൽക്കുന്ന അഡ്വ: മൈക്കിൾ ജയിംസും സീറ്റി്‌നായി ശ്രമിക്കുന്നുണ്ട്.

ഇരിക്കൂറിൽ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ച കെ.സി.ജോസഫ് ഇത്തവണ ചങ്ങനാശ്ശേരിയിൽ മത്സരിക്കും.
സി എഫ് തോമസിൻറെ മകൾ സിനി തോമസോ ,സഹോദരൻ സാജൻ ഫ്രാൻസിസോ. വി ജെ ലാലിയോ ചങ്ങനാശേരിയിൽ മത്സരിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അവിടെയും യുവനേതാക്കൾ പ്രശ്‌നമുണ്ടാക്കുമെന്നതിനാലാണ് മുതിർന്ന നേതാവിനെ തന്നെ ഇവിടെ മത്സരിപ്പിക്കുന്നത്. മാത്രമല്ല ഉമ്മൻചാണ്ടിയുടെ സുഹൃത്തും വിശ്വസ്തനുമായ കെ സി ജോസഫിന് സീറ്റ് കൊടുക്കണമെന്നത് അദ്ദേഹത്തിൻറെ താല്പര്യം പ്രകാരം കൂടിയാണ്.
ഇതിന്റെ ഉപകാരമായിട്ടാണ് .
പൂഞ്ഞാർ സീറ്റിനായി മുൻ ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി രംഗത്തുണ്ട്. ഹൈക്കമാന്റിനും താൽപര്യമുണ്ട്. അതിനാൽ കടുത്തുരുത്തി, ഏറ്റുമാനൂർ , കാഞ്ഞിരപ്പള്ളി സീറ്റുകളിലായിരിക്കും. ജോസഫ് ഗ്രൂപ്പ് മത്‌സരിക്കുക.

പാർട്ടിയില്ല സീറ്റുമില്ല ജോസഫ് ഗ്രൂപ്പിൽ നിന്ന് പടിയിറക്കം

യു ഡി എഫിലെ മുതിർന്ന നേതാവിനൊപ്പം എന്ന നിലയിൽ മാണി ഗ്രൂപ്പിൽ നിന്ന് പി ജെ ജോസഫിനൊപ്പം എത്തിയവർ നില നിൽപ്പിനായി പുതിയ വഴികൾ തേടുന്നു.
സ്വന്തമായി ഒരു പാർട്ടിയോ നിലനിൽക്കാൻ വേണ്ട രീതിയിലുള്ള നിയമസഭാ സീററോ കിട്ടാത്തതിനെ തുടർന്നാണ് പി ജെ ജോസഫിന്റെ പാളത്തിൽ പടല പിണക്കം.
മാണി സി കാപ്പന് രണ്ട് സീറ്റും മൂന്നു സീറ്റും വാഗ്ദാനം ചെയ്യുമ്പോൾ ജോസഫ് ഗ്രൂപ്പിനെ അവഗണിക്കുന്നതിലാണ് ഇവരുടെ രോഷം. ഏറ്റവും അടുത്ത ദിവസം പാർട്ടി പ്രഖ്യാപനം ഉണ്ടായില്ലങ്കിൽ പലരും മറ്റ് പാളയങ്ങളിലേക്ക് മാറും. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത ദിവസം തൊടുപുഴയിൽ യോഗമുണ്ട്.
ജോസഫ് ഗ്രൂപ്പ് പുനർ ജീവിപ്പിച്ച് ചെണ്ട ചിഹ്‌നത്തിൽ മത്‌സരിക്കാനാണ് നീക്കം. പക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി പരിഗണന നൽകുമോ എന്ന് കണ്ടറിയണം. അല്ലങ്കിൽ സ്വതന്ത്രരാവും , അത് വീണ്ടും തിരിച്ചടി ആകും.
ഇതിനിടെ ചങ്ങനാശേരി, മൂവാറ്റുപുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിൽ കോൺഗ്രസ്. ഐശ്വര്യ യാത്രക്കിടയിലും ഇരു പാർടികളിലും ശക്തമായ വടംവലിയും പ്രവർത്തനവും തുടങ്ങി. ഇരിക്കൂർ ഉപേക്ഷിച്ച് ചങ്ങനാശേരി നോട്ടമിട്ടിരിക്കുന്ന കെ സി ജോസഫിനെ വെട്ടാൻ കോൺഗ്രസിലും ജോസഫ് വിഭാഗത്തിലും നീക്കം ശക്തമായി.

മുൻ എംഎൽഎ ആയിരുന്ന സി എഫ് തോമസിന്റെ സഹോദരനും മുനിസിപ്പൽ മുൻ ചെയർമാനുമായ സാജൻ ഫ്രാൻസിസ്, വി ജെ ലാലി, കെ എസ് വർഗീസ് എന്നിവരെയാണ് ജോസഫ് വിഭാഗം പരിഗണിക്കുന്നത്. എന്നാൽ ചങ്ങനാശേരി വേണമെന്ന നിലപാടിലാണ് കെ സി ജോസഫിനെ അനുകൂലിക്കുന്നവർ. ഈ നീക്കം ചെറുത്ത് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനെ കൊണ്ടുവരാൻ തിരുവഞ്ചൂരും. ഇതിൽ ഉമ്മൻചാണ്ടി മൗനത്തിലാണ്.

മൂവാറ്റുപുഴയ്ക്കായി ഇരു പാർടികളിലുമായി ഡസനിലേറെപേർ നിലയുറപ്പിച്ചിരിക്കെ ഐ ഗ്രൂപ്പിലെ ജോസഫ് വാഴയ്ക്കൻ പ്രവർത്തനവും ആരംഭിച്ചു. മാത്യു കുഴൽനാടൻ ഹൈക്കമാൻഡ് വഴിയും ശ്രമിക്കുന്നുണ്ട്. എന്നാൽ ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് എന്നിവർക്കുപുറമെ പ്രാദേശിക നേതാക്കളും സജീവമായി രംഗത്തുണ്ട്. മൂന്നുതവണ മത്സരിച്ച് വിജയിക്കുകയും ഒരു തവണ പരാജയപ്പെടുകയും ചെയ്ത ജോണി നെല്ലൂരിന് അവകാശപ്പെട്ടതാണെന്ന് അവരുടെ അനുകൂലികൾ വാദിക്കുന്നു. ഫ്രാൻസിസ് ജോർജിന് കോതമംഗലമോ ഇടുക്കിയോ നൽകണമെന്നുമാണ് ജോസഫിന്റെ നിലപാട്.

മൂവാറ്റുപുഴ വേണമെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം. മൂവാറ്റുപുഴ ലഭിച്ചില്ലെങ്കിൽ ജോണി നെല്ലൂരിന് തിരുവമ്പാടിക്ക് പോകേണ്ടിവരും. വാഴയ്ക്കൻ മത്സരരംഗത്തു വരുന്നതിനെതിരെ കഴിഞ്ഞദിവസം മണ്ഡലത്തിലാകെ പോസ്റ്റർ പതിപ്പിച്ചതിനു പിന്നിൽ ഫ്രാൻസിസ് ജോർജ് ആണെന്ന ആക്ഷേപമുണ്ട്.

മകന് സീറ്റ് ഉറപ്പിച്ചാൽ പി.ജെ ജോസഫ് പിൻമാറും

മകൻ തൊടുപുഴയിൽ മത്‌സരിക്കില്ലന്ന് മാധ്യമങ്ങളോട് പറഞ്ഞ പി ജെ ജോസഫ് സുരക്ഷിത സീറ്റ് മകന് ഉറപ്പിക്കാൻ 12 പേരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു.

തൊടുപുഴ: പി.ജെ. ജോസഫ് , കടുത്തുരുത്തി: മോൻസ് ജോസഫ്, തിരുവല്ല: ജോസഫ് എം. പുതുശേരി, വിക്ടർ ടി. തോമസ്, വർഗീസ് മാമ്മൻ, കുഞ്ഞുകോശി പോൾ, കുട്ടനാട്: ജേക്കബ് ഏബ്രഹാമിനു മുൻഗണന.

ചങ്ങനാശേരി: സി.എഫ്. തോമസിന്റെ മകൾ സിനി തോമസ്, സിഎഫിന്റെ സഹോദരൻ സാജൻ ഫ്രാൻസിസ്, വി.ജെ. ലാലി, കെ.എഫ്. വർഗീസ് ഏറ്റുമാനൂർ: പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ, ജോസ്‌മോൻ മുണ്ടയ്ക്കൽ, മൈക്കിൾ ജയിംസ്.

പൂഞ്ഞാർ: സജി മഞ്ഞക്കടമ്പിൽ, മജു പുളിക്കൻ, കാഞ്ഞിരപ്പള്ളി: അജിത് മുതിരമല, മറിയാമ്മ ജോസഫ്, തോമസ് കുന്നപ്പള്ളി , ഇടുക്കി: കെ. ഫ്രാൻസിസ് ജോർജ്, മാത്യു സ്റ്റീഫൻ, എം.ജെ.ജേക്കബ്

കോതമംഗലം: ഷിബു തെക്കുംപുറം, ലിസി ജോസ്. ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് ഇരിങ്ങാലക്കുട: തോമസ് ഉണ്ണിയാടൻ.

പാലാ: സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാമിന്റെ പേരാണ് , മണി ക്യാമ്പിൽ നിന്ന് നിന്നോ, ഇടതുമുന്നണിയിൽ നിന്ന് വരുന്നവർക്കോ സീറ്റ് നൽകുന്നതിൽ വിരോധമില്ലന്ന നിലപാടുണ്ട്.

പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടി കിട്ടിയാൽ അപു ജോസഫ് മത്‌സരികകും. അപ്പുവിന് സീറ്റ് ലഭിച്ചാൽ പി ജെ ജോസഫ് തൊടുപുഴയിൽ നിന്ന് മാറിനിൽക്കാനും സാധ്യത ഏറെയാണ്. പകരം ഫ്രാൻസിസ് ജോർജിന് ആ സീറ്റ് നൽകും. ജോൻ നെല്ലൂർ സീറ്റിനുവേണ്ടി വലിയ സമർദ്ദം ചെലുത്തിയിട്ടില്ല. മൂവാറ്റുപുഴയിൽ മാത്രം മത്‌സരിക്കാനാണ് അദ്ദേഹത്തിന് താൽപര്യം.

ജോസഫ് മുട്ടു മടക്കുന്നു 8 സീറ്റിൽ ഒതുങ്ങിയേക്കും

കെ എം മാണിക്ക് ലഭിച്ച സീറ്റെല്ലാം കിട്ടണം എന്നു പറഞ്ഞ് ബഹളം കൂട്ടീയ പി ജെ ജോസഫ് തന്റെ പിടി വാശി ഉപേക്ഷികകുന്നു . ഏറ്റവും കുഞ്ഞത് 10 സീറ്റ് എങ്കിലും ലഭിക്കണം എന്ന വാശിയിലാണ് പി ജെ . എന്നാൽ ഇതും കോൺഗ്രസ് അംഗീകരിച്ചിട്ടില്ല.

കേരള കോൺഗ്രസ് ഒരുമിച്ചുനിൽക്കെ 2016ൽ യുഡിഎഫ് നൽകിയ 15 സീറ്റ് വേണമെന്ന കടുംപിടിത്തത്തിലായിരുന്നു ജോസഫ്. എന്നാൽ ജോസ് കെ. മാണി വിഭാഗം പിളർന്നു മുന്നണി വിട്ട സാഹചര്യത്തിൽ ജോസഫ് വിഭാഗത്തിനു മാത്രമായി അത്രയും നൽകാനാകില്ലെന്നു കോൺഗ്രസ് തീർത്തു പറഞ്ഞു.
കഴിഞ്ഞ തവണത്തെ ആലത്തൂർ, തളിപ്പറമ്പ് സീറ്റുകൾ ഉപേക്ഷിക്കാൻ തയാറാണെന്ന് ജോസഫ് പിന്നീട് മറുപടി നൽകി. പാലാ പിജെ ജോസഫ് മത്‌സരിക്കില്ല. പൂഞ്ഞാർ ഫ്രാൻസിസ് ജോർജിനായി ജോസഫ് ചോദിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് ഹൈക്കമാന്റ ഇതിന് അനുകൂലമല്ല , അവിടെ ടോമി കല്ലാനിയെ സ്ഥാനാർത്ഥി ആക്കുന്നതിലാണ് അവർക്ക് താത്പര്യം. പക്ഷെ ഉമ്മൻചാണ്ടി അനുകൂല നിലപാടിലല്ല.

ഏറ്റുമാനൂർ സീറ്റ് വേണമെന്ന നിലപാട് ഉണ്ടെങ്കിലും ഉമ്മൻചാണ്ടി അംഗീകരിച്ചിട്ടില്ല. ഏറ്റുമാനൂർ , ചങ്ങനാശേരി രണ്ടിൽ ഒന്നു നൽകാം എന്ന നിലപാടിലാണ് ഉമ്മൻചാണ്ടി ഇപ്പോൾ . സി എഫ് തോമസിന്റെ മകൾ മത്‌സരിച്ചാൽ ചങ്ങനാശേരി കോൺഗ്രസ് പി ജെ ജോസഫിന് ൽകിയേക്കും.,

അതേസമയം ഇടതു കോട്ടകളായ ആലത്തൂരും തളിപ്പറമ്പും വിട്ടുനൽകാമെന്ന് ജോസഫ് പറയുന്നതിൽ കാര്യമില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 35,000 വോട്ടിൽ കൂടുതൽ ഭൂരിപക്ഷത്തിന് എൽഡിഎഫ് ജയിച്ച മണ്ഡലങ്ങളാണ് ഇതു രണ്ടും.
7 സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ജോസഫിന് ഉറപ്പു നൽകിയിട്ടുണ്ട്. ജയസാധ്യത കൂടി കണക്കിലെടുത്ത് 8 -9 വരെ എന്നതിലാണ് അവർ നിൽക്കുന്നത്. എന്നാൽ 12 എണ്ണം ഉറപ്പാക്കിയ ശേഷം ജയസാധ്യതയുടെ അടിസ്ഥാനത്തിൽ വച്ചുമാറ്റം ആലോചിക്കാം എന്നാണു ജോസഫ് മറുപടി നൽകിയത്.
മലബാറിൽ പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടി കേരള കോൺഗ്രസ് ചോദിച്ചിട്ടുണ്ട്.

മുസ്ലിം ലീഗിന് കൂടുതൽ സീറ്റ് യുഡിഎഫ് നൽകാൻ ഇടയുള്ള സാഹചര്യത്തിൽ കോൺഗ്രസിന് ജോസഫിന് കൂടി എണ്ണം നൽകുന്നത് പ്രതിസന്ധി ഉണ്ടാക്കും. ഈ ആഴ്ച ഇരു കക്ഷികളും വീണ്ടും ചർച്ച നടത്തും.

ജോസഫിന്റെ പാർട്ടിയിൽ മനംമടുത്ത് മോൻസ് പുതിയ നീക്കത്തിന്

പിജെ ജോസഫിന്റെ പാർട്ടിയിൽ താൻ അവഗണിക്കപ്പെടുന്നതിൽ മനം മടുത്ത് മോൻസ് ജോസഫ് പുതിയ നീക്കങ്ങൾക്ക് തുടക്കമിട്ടു.
ജോസഫ് ഗ്രൂപീകരിക്കുന്ന പാർട്ടിയിൽ വർക്കിങ്ങ് ചെയർമാൻ സ്ഥാനം മോൻസിന് നൽകണമെന്ന് സഭാനേതാക്കളെകൊണ്ട് ജോസഫിനോട് പറയിച്ചിരിക്കുകയാണ് മോൻസ്. കേരളത്തിന് പുറത്തുനിന്ന് ജോസഫിന് സഹായം നൽകുന്ന ചില ഗ്രൂപ്പുകൾ വഴിയും സമർദ്ദം തുടങ്ങിയിട്ടുണ്ട്.
റോഷി അഗസ്റ്റിനുമായി പടപൊരുതി കേരള കോൺഗ്രസിനു പുറത്തുവന്നിട്ട് തനിക്ക് ജോസഫ് ഗ്രൂപ്പിൽ കടലാസിന്റെ വിലപോലുമില്ലന്നാണ് മോൻസിന്റെ പരിദേവനം. ജോസ് കെ മാണി കടുത്തുരുത്തി സീറ്റിൽ മത്‌സരിക്കാൻ തീരുമാനിച്ചാൽ തന്റെ ഭാവി ത്രിശങ്കുവിലാകുമെന്നാണ് അദ്ദേഹം തന്നെ അടുത്ത അനുയായികളോട് പറഞ്ഞിരിക്കുന്നത്.
മാണിഗ്രൂപ്പിൽ നിന്ന് എത്തിയ നേതാക്കളും , പഴയ വിശ്വസ്ഥനായ ഫ്രാൻസിന് ജോർജുമാണ് മോൻസിനെതിരെ നീക്കം തുടങ്ങിയിരിക്കുന്നത്. പി ജെ ജോസഫിന്റെ മകന്റെ പിൻതുണയും ഇവർക്കുണ്ട്. സ്പീക്കർക്ക് മുന്നിൽ ഇരിക്കുന്ന പരാതിയിൽ തീരുമാനം എന്താകും എന്നതും മോൻസിനെ അലട്ടുന്നുണ്ട്.
യു ഡി എഫിൽ മറ്റേതെങ്കിലും രീതിയിൽ തുടരാൻ സാധിക്കുമോ , അല്ലങ്കിൽ മറുകണ്ടം ചാടിയാലോ എന്ന ചിന്തയും മോൻസ് തന്റെ പഴയ വിശ്വസ്ഥരുമായി പങ്കുവച്ചു കഴിഞ്ഞു.
ഇതിനടെ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാർട്ടി രൂപീകരിക്കുന്നതിനുള്ള നടപടികളുമായി ജോസഫ്‌നീങ്ങിക്കഴിഞ്ഞു. ഫ്രാൻസിന് ജോർജ്, ജോയി എബ്രഹാം, ജോണി നെല്ലൂർ, തുടങ്ങിയവർക്കാണ് അതിന്റെ ചുമതല. നിലവിൽ ജോസഫ് വിഭാഗത്തിന് സ്വന്തം പാർട്ടിയും ചിഹ്നവും ഇല്ലാത്തതിനാലും വിപ്പ് ലംഘനത്തിൽ നടപടി ഉണ്ടാകുമെന്നതിനാലുമാണ് പുതിയ തീരുമാനങ്ങളിലേക്ക് നീങ്ങുന്നത്. ഇലക്ഷൻ കമ്മീഷൻ തങ്ങൾക്ക് അനുവദിച്ചു നൽകിയ പേര് മറ്റൊരു പാർട്ടി ഉപയോഗിക്കുന്നതിനെതിരെ ജോസ് കെ മാണി വിഭാഗം ഇലക്ഷൻ കമ്മീഷനെയും കോടതിയേയും സമീപിച്ചിട്ടുണ്ട് .

കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ നൽകിയിട്ടുള്ള കേസുകളിൽ നിന്നും പിന്മാറാനും ജോസഫ് വിഭാഗം ഒരുങ്ങുന്നുണ്ട്. കേസ് കോടുത്ത മോൻസിനോട് അത് പിൻവലിക്കാൻ പിജെ ആവശ്യപ്പെട്ടു കഴിഞ്ഞു.

ജോസ് വിഭാഗത്തിനെതിരെ ഇനിയും കേസുമായി മുന്നോട്ടുപോയാൽ അത് തങ്ങളുടെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്ക ജോസഫിനുണ്ട്

പുതിയ പാർട്ടി രജിസ്‌ട്രേഷന് അനുവദിക്കണം എങ്കിൽ മറ്റൊരു പാർട്ടിയിലും അംഗമല്ല എന്ന് അപേക്ഷയോടൊപ്പം സത്യവാങ്മൂലം നൽകണം. പിളർപ്പ് കേസിൽ കക്ഷി ആണെന്നിരിക്കെ അത് കഴിയില്ല അതിനാൽ ആദ്യം ആ കേസ് പിൻവലിക്കും. അതിനുശേഷം പാർട്ടി രജിസ്‌ട്രേഷനായി ഇലക്ഷൻ കമ്മീഷനെ സമീപിക്കും .

ആളുചാടാതിരിക്കാന്‍കോടതിയുടെ കനിവ് തേടി ജോസഫ്

പാര്‍ട്ടിയില്‍ അവശേഷിക്കുന്ന നേതാക്കന്‍മാരെ ഒപ്പം നിര്‍ത്താന്‍ വീണ്ടും കോടതിയുടെ കരുണയ്ക്ക് കാത്തു നില്‍ക്കുകയാണ് കേരളത്തിലെ തലമുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്.
തന്റെ ഒപ്പമുള്ളവര്‍ ആരെങ്കിലും വിജയിച്ചശേഷം കജ്ജുമാറുമോ എന്ന ഭീതിയിലാണ് പിജെ ജോസഫ് ഇപ്പോള്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.

പാര്‍ട്ടി നേതാവെന്ന നിലയില്‍ ജോസഫോ ചുമതലപ്പെടുത്തുന്നവരോ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചെണ്ട ചിഹ്നമായി അനുവദിച്ചത്.

എന്നാല്‍, വെബ്സൈറ്റില്‍ സ്വതന്ത്ര ചിഹ്നങ്ങളുടെ കൂട്ടത്തിലാണ് ‘ചെണ്ട’യുടെ സ്ഥാനം. ഔദ്യോഗിക പാര്‍ട്ടി കത്തിന്റെ അടിസ്ഥാനത്തില്‍ ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ ബന്ധവും സ്വതന്ത്രര്‍ എന്നാണുള്ളത്. ഇത് റദ്ദാക്കണമെന്നും പാര്‍ട്ടി ബന്ധം രേഖപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്നുമടക്കം ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചത്. കേസ് 11നു വീണ്ടും പരിഗണിക്കും. അന്ന് അന്തിമ തീരുമാനം ഉണ്ടാകും. എങ്കിലും ജോസഫിന് അനുകൂലമായി വിധി വരുമെന്നാണ് വിലയിരുത്തല്‍.

പേരും ചിഹ്‌നവും മറുവശത്തായതോടെ പിജെ ജോസഫിന് പാളയത്തിന് ഉള്ളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് വരുന്നത്. സ്വന്തം മനസാക്ഷി എന്ന് വിശ്വസിച്ചിരുന്ന കടുത്തുരുത്തി എം എല്‍ എ പോലും പഴയ രീതിയില്‍ നില്‍ക്കുന്നില്ലന്ന് ജോസഫിന് പരാതിയുണ്ട്.
കേസ് പരിഗണിച്ച പാര്‍ട്ടിയിലെ ചുമതലപ്പെട്ടവര്‍ നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ചെണ്ട അടയാളത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗത്തിനോട് അഫിലിയേറ്റ് ചെയ്തവരായി പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷെ അത് എത്രകണ്ട് നിലനില്‍ക്കും എന്ന് പറയാന്‍ സാധിക്കില്ല. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടി ജോസ് കെ മാണിയുടേതാണന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീര്‍പ്പുണ്ട് അതിനെതിരെ കോടതികളുടെ തീരുമാനം വരാറില്ല.
കമ്മീഷനും മറ്റൊരു ഭരണഘടനാ സഥാപനം ആയതിനാലാണിതെന്ന് നിയമവിദഗധര്‍ ചൂണ്ടിക്കാണിക്കുന്നു. അതാണ് ഹൈക്കോടതയിലെ ചിഹ്‌നം സംബന്ധിച്ച കേസില്‍ ഉണ്ടായത്. കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ആറുമാസത്തെ പരിശോധനകള്‍ക്ക് ശേഷമാണ് വിധി വന്നത്. അതുകൊണ്ട് അതിന്റെ നടപടികളെ അത്രപെട്ടന്ന് മറികടക്കാന്‍ ആവില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തലുകള്‍ ഒരോരുന്നു തെറ്റാണന്ന് കോടതിയില്‍ തെളിയിക്കണം, അത് കമ്മീഷന്റെ ഹിയറിങ്ങിനെ മറികടക്കലാവും അതിനാല്‍ അതിനുള്ള സാധ്യതയും കുറവാണ്.

ജോസഫും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍

കേരള കോണ്‍ഗ്രസിന് ചുവപ്പ് പരവതാനി എന്ന നിലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രഖ്യാപനം ഒന്നും ഏറ്റില്ല. പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ നാടെങ്ങും ജോസഫിനും കൂാര്‍കകും പാര.
പാര്‍ട്ടിപ്പേരുകൂടി പോയതോടെ കോണ്‍ഗ്രസുകാര്‍ കണ്ടാല്‍ ഗൗനിക്കാത്ത സ്ഥിതിയാണ്. കോട്ടയത്തിന് പുറമെ എറണാകുളത്തും പിജെ ജോസഫും കോണ്‍ഗ്രസും തമ്മിലുള്ള പോര് മുറുകുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ തട്ടകത്തിലാണ് കേരളകോണ്‍ഗ്രസിന് നല്‍കിയ സീറ്റില്‍ കോണ്‍ഗ്രസ് കൈപത്തി ചിഹ്‌നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്.
കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ വൈക്കം സീറ്റ് തിരിച്ചു പിടിച്ചതിനു പിന്നാലെ അതിരംമ്പുഴയില്‍ റിബലിന് നല്‍കിയാണ് കോണ്‍ഗ്രസിന്റെ പണി. ഇടുക്കിയില്‍ പിജെ ജോസഫിന്റെ സ്വനതം മുനിസിപ്പാലിറ്റിയില്‍ ജോസഫിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചരണത്തിന് കോണ്‍ഗ്രസുകാരുണ്ട്. നഗരസഭ പന്ത്രണ്ടാം വാര്‍ഡിലാണ് ഈ കളി.
കാസഗോഡ് ജില്ലായില്‍
യുഡിഎഫിന് തലവേദനയായി കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം മലയോരത്ത് സജീവം. ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാല്‍ ഡിവിഷനിലും, ഈസ്റ്റ് എളേരി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും, ബളാല്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലുമാണ് യുഡിഎഫിനെതിരെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാല്‍ ഡിവിഷനില്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് വിജയിച്ചിരുന്നത്. ജോസഫ് വിഭാഗം യുഡിഎഫിന് എതിരെ മത്സരത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തിരിക്കുകയാണ്.

സീറ്റ് വെട്ടിക്കുറച്ചു ജോസഫ്ഗ്രൂപ്പില്‍ പുതിയ പോര്

പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച സീറ്റില്‍ നിന്ന് ഒരു സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കയും, മറ്റൊരു സീറ്റില്‍ കോണ്‍ഗ്രസ് നോമിനിയെ സ്ഥാനാര്‍ത്ഥി ആക്കുകയും കൂടിചെയ്യുന്ന സ്ഥിതി വന്നതോടെ കോട്ടയത്ത് ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി.

13 സീറ്റില്‍ കോണ്‍ഗ്രസും 9 സീറ്റില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗവും മത്സരിക്കുവാനായിരുന്നു തീരുമാനം അതില്‍ വൈക്കം സീറ്റ് ഇന്നലെ കോണ്‍ഗ്രസ് തിരിച്ചു മേടിച്ചു.

2015ല്‍ കേരള കോണ്‍ഗ്രസ് (എം) 11 സീറ്റില്‍ മത്സരിച്ചു. 6ല്‍ ജയിച്ചു. 11 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 8ല്‍ ജയിച്ചു. കേരള കോണ്‍ഗ്രസ് മത്സരിച്ച കടുത്തുരുത്തി, പൂഞ്ഞാര്‍ സീറ്റുകള്‍ കോൺഗ്രസിനു നൽകികൊണ്ടായിരുന്നു സീറ്റ് വിഭജനം പൂർത്തിയാക്കിയത്. ഇത് പാർട്ടിയിലെ ചിലരെ ഒതുക്കാൻമോസ് ജോസഫ് നടത്തിയ നീക്കമാണന്ന ആക്ഷേപം ഉയർന്നിരിക്കെയാണ് കടുത്തുരുത്തി നിയമസഭാ നിയോജക മണ്ഡലത്തിലെ കോൺഗ്രസുകാരെ സന്തോഷിപ്പിക്കാൻ വൈക്കം ഡിവിഷനും അവർക്ക് നൽകുന്നത്.

ജോസ് പക്ഷം 9 സീറ്റുമായി ഇടതുമുന്നണിയില്‍ ഒന്നാം കക്ഷിയായ സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടി ആയിരിക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനു കൈമാറുന്നതിലെ തര്‍ക്കമാണ് ജോസ് പക്ഷം യുഡിഎഫിനു പുറത്തു പോകാന്‍ കാരണം.
സീറ്റുവിഭജനത്തെ ചൊല്ലി കോട്ടയത്തെ ചില നേതാക്കള്‍ ജോസ് കെ മാണിക്കൊപ്പം മടങ്ങാനുള്ള നീക്കത്തിലാണ്. എന്നാല്‍ അവിടെ നിന്ന് അനുകൂല പ്രതികരണം കിട്ടാത്തതാണ് കാരണം.

ജോസഫിന് പഞ്ചായത്തില്‍ ആകെ 140 സീറ്റ് , കൂടുമാറാന്‍ നേതാക്കള്‍

യു.ഡി.എഫിലെ തദ്ദേശസീറ്റ് വിഭജനം കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തിരിച്ചടി ആകും . മുന്നണിവിട്ട ജോസ് കെ മാണിക്കാണ് താഴേത്തട്ടില്‍ ആള്‍ബലമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് കോണ്‍ഗ്രസ് കോട്ടയം അടക്കം ജില്ലകളില്‍ സീറ്റ് വിഭജനത്തിന് ഒരുങ്ങുന്നത്.
ജോസഫിന്റെ ഒരു അവകാശവാദവും കോണ്‍ഗ്രസ് അംഗീകരിക്കില്ല. കടുത്ത വാശിയാണെങ്കില്‍ പണ്ട് നടത്തിയതുപോലെ സൗഹൃദമത്‌സരമാവട്ടെ എന്ന നിലപാടിലാണ് ഡിസിസി യിലെ ഒരു വിഭാഗം. പഞ്ചായത്തുകളില്‍ നിലവില്‍ ജോസഫ് ഗ്രൂപ്പിനൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്ക് മത്‌സരിക്കാന്‍

സിറ്റിങ് സീറ്റുകള്‍ മാത്രമേ ജോസഫിന് നല്‍കൂ. എന്നാല്‍ സിറ്റിങ് സീറ്റുകളെന്നാല്‍ ജയിച്ചവ മാത്രമല്ല മത്സരിച്ചതും വേണമെന്നാണ് പിജെ പറയുന്നത്. അങ്ങനെ വന്നാല്‍ കൈവിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ മാത്രമാവും ജോസഫ് വിഭാഗത്തിന് ലഭിക്കുക
ജയിച്ച സീറ്റുകള്‍ മാത്രമാണ് അനുവദിക്കുന്നതെങ്കില്‍ അത് നാമ മാത്രമാകുമെന്നും തങ്ങള്‍ക്ക് മല്‍സരിക്കാന്‍ സീറ്റ് ഇല്ലാതാകുമെന്നും ഇപ്പോള്‍ ജോസഫിനൊപ്പമുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മാണിക്ക് കിട്ടിയ സീറ്റില്‍ നാലില്‍ ഒന്നു മാത്രമാണ് കഴിഞ്ഞ തവണ ജോസഫിന് നല്‍കിയത്. അത്രയും സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

എന്നാല്‍ മാണിക്ക് കൊടുത്ത മുഴുവന്‍ സീറ്റുകളും കിട്ടിയാല്‍ മാത്രമേ ജോസഫിന് ഒപ്പമുള്ള ജോസഫും വാശിയിലാണ്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത് മുറുകുന്നത് കോണ്‍ഗ്രസ്-ജോസഫ് തര്‍ക്കമാണ്. പല കേരളാ കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ജോസഫിലെത്തി. അവര്‍ക്കൊന്നും സീറ്റ് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജോസഫ് ഇപ്പോള്‍. നിയമസഭാ സീറ്റും പരമിതമായി മാത്രമേ കേരളാ കോണ്‍ഗ്രസിന് യുഡിഎഫില്‍ കോണ്‍ഗ്രസ് അനുവദിക്കൂ.

പാര്‍ട്ടി പദവികള്‍ 3-1 എന്ന നിലയിലായിരുന്നു അനുവദിച്ചത്. മൂന്ന് സ്ഥാനങ്ങള്‍ മാണി ഗ്രൂപ്പിനും ഒരെണ്ണം ജോസഫ് ഗ്രൂപ്പിനും എന്ന രീതി. ഫലം വന്നപ്പോള്‍ ജോസഫ് സ്ഥാനാര്‍ത്ഥികള്‍ പലയിടത്തും തോറ്റു.

450 സീറ്റുകളില്‍ കോട്ടയത്ത് മാത്രം കേരള കോണ്‍ഗ്രസ് എം മത്സരിച്ചപ്പോള്‍ ജോസഫ് ഗ്രൂപ്പിന് നല്‍കിയത് 140 സീറ്റുകളാണ്. അത് കൊടുക്കില്ലന്ന് ഡി സി സി വ്യക്തമാക്കി കഴിഞ്ഞു. 450 സീറ്റും വേണമെന്നാണ്് ജോസഫിന്റെ ആവശ്യം.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ 11 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. അതില്‍ ജോസഫ് ഗ്രൂപ്പിന് കിട്ടിയത് നാല് സീറ്റുകളാണ്.
ഇടുക്കിയില്‍ അഞ്ചും പത്തനംതിട്ടയില്‍ രണ്ടും എറണാകുളത്ത് അഞ്ചും സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇടുക്കിയില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. ഇടുക്കിയില്‍ ജോസഫിന് സ്വാധീനമുള്ളതുകൊണ്ടാണ് അത് അംീകരിച്േക്കും. എന്നാല്‍ മറ്റ് ജില്ലകളില്‍ ജോസഫിന്റെ ആവശ്യം അംഗീകരിക്കില്ല. ഇതാണ് തിരിച്ചടി ആകുന്നത്. നാളെമുതല്‍ മാണി ഗ്രൂപ്പിലേക്ക് മടങ്ങിപ്പോക്ക് തുടങ്ങുമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.

ജോസഫും മോന്‍സും തലവേദന യുഡിഎഫ് നേതാക്കള്‍ വെട്ടില്‍

സീറ്റ് വിഭജനത്തിലും മുന്നണിയിലേക്ക് പുതിയ ഘടകക്ഷികള്‍ എത്തുന്നതിനെ പരസ്യമായി എതിര്‍ക്കുകയും ചെയ്യുന്ന നിലപാടാണ് ഇപ്പോള്‍ തീരാതലവേദന.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ജോസഫ് ഗ്രൂപ്പ്
ജോസ് കെ മാണി യു ഡി എഫ് വിട്ടത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ പി സി തോമസിനെ കൂടെ കൂട്ടി പാലാ പിടിക്കാമെന്ന യുഡിഎഫ് തീരുമാനത്തെ നഖ ശിഖാന്തം എതിര്‍ക്കുകയാണ് പിജെ ജോസഫ്. പാലായില്‍ പി സി തോമസിനുള്ള ജനസമ്മതി വ്യക്തമായി അറിയാവുന്ന ആളാണ് ജോസഫ്. അതുകൊണ്ട് തന്നെ തോമസിന്റെ വരവ് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് തടസ്സമാകും എന്നു മനസ്സിലാക്കിയ ജോസഫ് ഏതു വിധേനയും തോമസിന്റെ യു ഡി എഫ് പ്രവേശനത്തെ വിലക്കാന്‍ ശ്രമിക്കുകയാണ്.
മോന്‍സ് ജോസഫും തന്റെ അനിഷ്ടം അറിയിച്ചു കഴിഞ്ഞു. പി സി ജോര്‍ജിന്റെ പാര്‍ട്ടിവരുന്നതിലും നിലവില്‍ ജോസഫ് ഗ്രൂപ്പിന് കടുത്ത എതിര്‍പ്പാണ്. ഇതെല്ലാം എങ്ങനെ മറികടക്കാം എന്നുള്ളതാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച.