Tag Archives: mons-pj war

ജോസഫിന്റെ പാർട്ടിയിൽ മനംമടുത്ത് മോൻസ് പുതിയ നീക്കത്തിന്

പിജെ ജോസഫിന്റെ പാർട്ടിയിൽ താൻ അവഗണിക്കപ്പെടുന്നതിൽ മനം മടുത്ത് മോൻസ് ജോസഫ് പുതിയ നീക്കങ്ങൾക്ക് തുടക്കമിട്ടു.
ജോസഫ് ഗ്രൂപീകരിക്കുന്ന പാർട്ടിയിൽ വർക്കിങ്ങ് ചെയർമാൻ സ്ഥാനം മോൻസിന് നൽകണമെന്ന് സഭാനേതാക്കളെകൊണ്ട് ജോസഫിനോട് പറയിച്ചിരിക്കുകയാണ് മോൻസ്. കേരളത്തിന് പുറത്തുനിന്ന് ജോസഫിന് സഹായം നൽകുന്ന ചില ഗ്രൂപ്പുകൾ വഴിയും സമർദ്ദം തുടങ്ങിയിട്ടുണ്ട്.
റോഷി അഗസ്റ്റിനുമായി പടപൊരുതി കേരള കോൺഗ്രസിനു പുറത്തുവന്നിട്ട് തനിക്ക് ജോസഫ് ഗ്രൂപ്പിൽ കടലാസിന്റെ വിലപോലുമില്ലന്നാണ് മോൻസിന്റെ പരിദേവനം. ജോസ് കെ മാണി കടുത്തുരുത്തി സീറ്റിൽ മത്‌സരിക്കാൻ തീരുമാനിച്ചാൽ തന്റെ ഭാവി ത്രിശങ്കുവിലാകുമെന്നാണ് അദ്ദേഹം തന്നെ അടുത്ത അനുയായികളോട് പറഞ്ഞിരിക്കുന്നത്.
മാണിഗ്രൂപ്പിൽ നിന്ന് എത്തിയ നേതാക്കളും , പഴയ വിശ്വസ്ഥനായ ഫ്രാൻസിന് ജോർജുമാണ് മോൻസിനെതിരെ നീക്കം തുടങ്ങിയിരിക്കുന്നത്. പി ജെ ജോസഫിന്റെ മകന്റെ പിൻതുണയും ഇവർക്കുണ്ട്. സ്പീക്കർക്ക് മുന്നിൽ ഇരിക്കുന്ന പരാതിയിൽ തീരുമാനം എന്താകും എന്നതും മോൻസിനെ അലട്ടുന്നുണ്ട്.
യു ഡി എഫിൽ മറ്റേതെങ്കിലും രീതിയിൽ തുടരാൻ സാധിക്കുമോ , അല്ലങ്കിൽ മറുകണ്ടം ചാടിയാലോ എന്ന ചിന്തയും മോൻസ് തന്റെ പഴയ വിശ്വസ്ഥരുമായി പങ്കുവച്ചു കഴിഞ്ഞു.
ഇതിനടെ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാർട്ടി രൂപീകരിക്കുന്നതിനുള്ള നടപടികളുമായി ജോസഫ്‌നീങ്ങിക്കഴിഞ്ഞു. ഫ്രാൻസിന് ജോർജ്, ജോയി എബ്രഹാം, ജോണി നെല്ലൂർ, തുടങ്ങിയവർക്കാണ് അതിന്റെ ചുമതല. നിലവിൽ ജോസഫ് വിഭാഗത്തിന് സ്വന്തം പാർട്ടിയും ചിഹ്നവും ഇല്ലാത്തതിനാലും വിപ്പ് ലംഘനത്തിൽ നടപടി ഉണ്ടാകുമെന്നതിനാലുമാണ് പുതിയ തീരുമാനങ്ങളിലേക്ക് നീങ്ങുന്നത്. ഇലക്ഷൻ കമ്മീഷൻ തങ്ങൾക്ക് അനുവദിച്ചു നൽകിയ പേര് മറ്റൊരു പാർട്ടി ഉപയോഗിക്കുന്നതിനെതിരെ ജോസ് കെ മാണി വിഭാഗം ഇലക്ഷൻ കമ്മീഷനെയും കോടതിയേയും സമീപിച്ചിട്ടുണ്ട് .

കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ നൽകിയിട്ടുള്ള കേസുകളിൽ നിന്നും പിന്മാറാനും ജോസഫ് വിഭാഗം ഒരുങ്ങുന്നുണ്ട്. കേസ് കോടുത്ത മോൻസിനോട് അത് പിൻവലിക്കാൻ പിജെ ആവശ്യപ്പെട്ടു കഴിഞ്ഞു.

ജോസ് വിഭാഗത്തിനെതിരെ ഇനിയും കേസുമായി മുന്നോട്ടുപോയാൽ അത് തങ്ങളുടെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്ക ജോസഫിനുണ്ട്

പുതിയ പാർട്ടി രജിസ്‌ട്രേഷന് അനുവദിക്കണം എങ്കിൽ മറ്റൊരു പാർട്ടിയിലും അംഗമല്ല എന്ന് അപേക്ഷയോടൊപ്പം സത്യവാങ്മൂലം നൽകണം. പിളർപ്പ് കേസിൽ കക്ഷി ആണെന്നിരിക്കെ അത് കഴിയില്ല അതിനാൽ ആദ്യം ആ കേസ് പിൻവലിക്കും. അതിനുശേഷം പാർട്ടി രജിസ്‌ട്രേഷനായി ഇലക്ഷൻ കമ്മീഷനെ സമീപിക്കും .