Tag Archives: rndila-pj

ആളുചാടാതിരിക്കാന്‍കോടതിയുടെ കനിവ് തേടി ജോസഫ്

പാര്‍ട്ടിയില്‍ അവശേഷിക്കുന്ന നേതാക്കന്‍മാരെ ഒപ്പം നിര്‍ത്താന്‍ വീണ്ടും കോടതിയുടെ കരുണയ്ക്ക് കാത്തു നില്‍ക്കുകയാണ് കേരളത്തിലെ തലമുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്.
തന്റെ ഒപ്പമുള്ളവര്‍ ആരെങ്കിലും വിജയിച്ചശേഷം കജ്ജുമാറുമോ എന്ന ഭീതിയിലാണ് പിജെ ജോസഫ് ഇപ്പോള്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.

പാര്‍ട്ടി നേതാവെന്ന നിലയില്‍ ജോസഫോ ചുമതലപ്പെടുത്തുന്നവരോ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചെണ്ട ചിഹ്നമായി അനുവദിച്ചത്.

എന്നാല്‍, വെബ്സൈറ്റില്‍ സ്വതന്ത്ര ചിഹ്നങ്ങളുടെ കൂട്ടത്തിലാണ് ‘ചെണ്ട’യുടെ സ്ഥാനം. ഔദ്യോഗിക പാര്‍ട്ടി കത്തിന്റെ അടിസ്ഥാനത്തില്‍ ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ ബന്ധവും സ്വതന്ത്രര്‍ എന്നാണുള്ളത്. ഇത് റദ്ദാക്കണമെന്നും പാര്‍ട്ടി ബന്ധം രേഖപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്നുമടക്കം ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചത്. കേസ് 11നു വീണ്ടും പരിഗണിക്കും. അന്ന് അന്തിമ തീരുമാനം ഉണ്ടാകും. എങ്കിലും ജോസഫിന് അനുകൂലമായി വിധി വരുമെന്നാണ് വിലയിരുത്തല്‍.

പേരും ചിഹ്‌നവും മറുവശത്തായതോടെ പിജെ ജോസഫിന് പാളയത്തിന് ഉള്ളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് വരുന്നത്. സ്വന്തം മനസാക്ഷി എന്ന് വിശ്വസിച്ചിരുന്ന കടുത്തുരുത്തി എം എല്‍ എ പോലും പഴയ രീതിയില്‍ നില്‍ക്കുന്നില്ലന്ന് ജോസഫിന് പരാതിയുണ്ട്.
കേസ് പരിഗണിച്ച പാര്‍ട്ടിയിലെ ചുമതലപ്പെട്ടവര്‍ നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ചെണ്ട അടയാളത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗത്തിനോട് അഫിലിയേറ്റ് ചെയ്തവരായി പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷെ അത് എത്രകണ്ട് നിലനില്‍ക്കും എന്ന് പറയാന്‍ സാധിക്കില്ല. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടി ജോസ് കെ മാണിയുടേതാണന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീര്‍പ്പുണ്ട് അതിനെതിരെ കോടതികളുടെ തീരുമാനം വരാറില്ല.
കമ്മീഷനും മറ്റൊരു ഭരണഘടനാ സഥാപനം ആയതിനാലാണിതെന്ന് നിയമവിദഗധര്‍ ചൂണ്ടിക്കാണിക്കുന്നു. അതാണ് ഹൈക്കോടതയിലെ ചിഹ്‌നം സംബന്ധിച്ച കേസില്‍ ഉണ്ടായത്. കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ആറുമാസത്തെ പരിശോധനകള്‍ക്ക് ശേഷമാണ് വിധി വന്നത്. അതുകൊണ്ട് അതിന്റെ നടപടികളെ അത്രപെട്ടന്ന് മറികടക്കാന്‍ ആവില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തലുകള്‍ ഒരോരുന്നു തെറ്റാണന്ന് കോടതിയില്‍ തെളിയിക്കണം, അത് കമ്മീഷന്റെ ഹിയറിങ്ങിനെ മറികടക്കലാവും അതിനാല്‍ അതിനുള്ള സാധ്യതയും കുറവാണ്.