Tag Archives: pj-congress

പാർട്ടിയില്ല സീറ്റുമില്ല ജോസഫ് ഗ്രൂപ്പിൽ നിന്ന് പടിയിറക്കം

യു ഡി എഫിലെ മുതിർന്ന നേതാവിനൊപ്പം എന്ന നിലയിൽ മാണി ഗ്രൂപ്പിൽ നിന്ന് പി ജെ ജോസഫിനൊപ്പം എത്തിയവർ നില നിൽപ്പിനായി പുതിയ വഴികൾ തേടുന്നു.
സ്വന്തമായി ഒരു പാർട്ടിയോ നിലനിൽക്കാൻ വേണ്ട രീതിയിലുള്ള നിയമസഭാ സീററോ കിട്ടാത്തതിനെ തുടർന്നാണ് പി ജെ ജോസഫിന്റെ പാളത്തിൽ പടല പിണക്കം.
മാണി സി കാപ്പന് രണ്ട് സീറ്റും മൂന്നു സീറ്റും വാഗ്ദാനം ചെയ്യുമ്പോൾ ജോസഫ് ഗ്രൂപ്പിനെ അവഗണിക്കുന്നതിലാണ് ഇവരുടെ രോഷം. ഏറ്റവും അടുത്ത ദിവസം പാർട്ടി പ്രഖ്യാപനം ഉണ്ടായില്ലങ്കിൽ പലരും മറ്റ് പാളയങ്ങളിലേക്ക് മാറും. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത ദിവസം തൊടുപുഴയിൽ യോഗമുണ്ട്.
ജോസഫ് ഗ്രൂപ്പ് പുനർ ജീവിപ്പിച്ച് ചെണ്ട ചിഹ്‌നത്തിൽ മത്‌സരിക്കാനാണ് നീക്കം. പക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി പരിഗണന നൽകുമോ എന്ന് കണ്ടറിയണം. അല്ലങ്കിൽ സ്വതന്ത്രരാവും , അത് വീണ്ടും തിരിച്ചടി ആകും.
ഇതിനിടെ ചങ്ങനാശേരി, മൂവാറ്റുപുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിൽ കോൺഗ്രസ്. ഐശ്വര്യ യാത്രക്കിടയിലും ഇരു പാർടികളിലും ശക്തമായ വടംവലിയും പ്രവർത്തനവും തുടങ്ങി. ഇരിക്കൂർ ഉപേക്ഷിച്ച് ചങ്ങനാശേരി നോട്ടമിട്ടിരിക്കുന്ന കെ സി ജോസഫിനെ വെട്ടാൻ കോൺഗ്രസിലും ജോസഫ് വിഭാഗത്തിലും നീക്കം ശക്തമായി.

മുൻ എംഎൽഎ ആയിരുന്ന സി എഫ് തോമസിന്റെ സഹോദരനും മുനിസിപ്പൽ മുൻ ചെയർമാനുമായ സാജൻ ഫ്രാൻസിസ്, വി ജെ ലാലി, കെ എസ് വർഗീസ് എന്നിവരെയാണ് ജോസഫ് വിഭാഗം പരിഗണിക്കുന്നത്. എന്നാൽ ചങ്ങനാശേരി വേണമെന്ന നിലപാടിലാണ് കെ സി ജോസഫിനെ അനുകൂലിക്കുന്നവർ. ഈ നീക്കം ചെറുത്ത് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനെ കൊണ്ടുവരാൻ തിരുവഞ്ചൂരും. ഇതിൽ ഉമ്മൻചാണ്ടി മൗനത്തിലാണ്.

മൂവാറ്റുപുഴയ്ക്കായി ഇരു പാർടികളിലുമായി ഡസനിലേറെപേർ നിലയുറപ്പിച്ചിരിക്കെ ഐ ഗ്രൂപ്പിലെ ജോസഫ് വാഴയ്ക്കൻ പ്രവർത്തനവും ആരംഭിച്ചു. മാത്യു കുഴൽനാടൻ ഹൈക്കമാൻഡ് വഴിയും ശ്രമിക്കുന്നുണ്ട്. എന്നാൽ ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് എന്നിവർക്കുപുറമെ പ്രാദേശിക നേതാക്കളും സജീവമായി രംഗത്തുണ്ട്. മൂന്നുതവണ മത്സരിച്ച് വിജയിക്കുകയും ഒരു തവണ പരാജയപ്പെടുകയും ചെയ്ത ജോണി നെല്ലൂരിന് അവകാശപ്പെട്ടതാണെന്ന് അവരുടെ അനുകൂലികൾ വാദിക്കുന്നു. ഫ്രാൻസിസ് ജോർജിന് കോതമംഗലമോ ഇടുക്കിയോ നൽകണമെന്നുമാണ് ജോസഫിന്റെ നിലപാട്.

മൂവാറ്റുപുഴ വേണമെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം. മൂവാറ്റുപുഴ ലഭിച്ചില്ലെങ്കിൽ ജോണി നെല്ലൂരിന് തിരുവമ്പാടിക്ക് പോകേണ്ടിവരും. വാഴയ്ക്കൻ മത്സരരംഗത്തു വരുന്നതിനെതിരെ കഴിഞ്ഞദിവസം മണ്ഡലത്തിലാകെ പോസ്റ്റർ പതിപ്പിച്ചതിനു പിന്നിൽ ഫ്രാൻസിസ് ജോർജ് ആണെന്ന ആക്ഷേപമുണ്ട്.

ജോസഫും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍

കേരള കോണ്‍ഗ്രസിന് ചുവപ്പ് പരവതാനി എന്ന നിലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രഖ്യാപനം ഒന്നും ഏറ്റില്ല. പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ നാടെങ്ങും ജോസഫിനും കൂാര്‍കകും പാര.
പാര്‍ട്ടിപ്പേരുകൂടി പോയതോടെ കോണ്‍ഗ്രസുകാര്‍ കണ്ടാല്‍ ഗൗനിക്കാത്ത സ്ഥിതിയാണ്. കോട്ടയത്തിന് പുറമെ എറണാകുളത്തും പിജെ ജോസഫും കോണ്‍ഗ്രസും തമ്മിലുള്ള പോര് മുറുകുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ തട്ടകത്തിലാണ് കേരളകോണ്‍ഗ്രസിന് നല്‍കിയ സീറ്റില്‍ കോണ്‍ഗ്രസ് കൈപത്തി ചിഹ്‌നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്.
കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ വൈക്കം സീറ്റ് തിരിച്ചു പിടിച്ചതിനു പിന്നാലെ അതിരംമ്പുഴയില്‍ റിബലിന് നല്‍കിയാണ് കോണ്‍ഗ്രസിന്റെ പണി. ഇടുക്കിയില്‍ പിജെ ജോസഫിന്റെ സ്വനതം മുനിസിപ്പാലിറ്റിയില്‍ ജോസഫിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചരണത്തിന് കോണ്‍ഗ്രസുകാരുണ്ട്. നഗരസഭ പന്ത്രണ്ടാം വാര്‍ഡിലാണ് ഈ കളി.
കാസഗോഡ് ജില്ലായില്‍
യുഡിഎഫിന് തലവേദനയായി കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം മലയോരത്ത് സജീവം. ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാല്‍ ഡിവിഷനിലും, ഈസ്റ്റ് എളേരി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും, ബളാല്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലുമാണ് യുഡിഎഫിനെതിരെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാല്‍ ഡിവിഷനില്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് വിജയിച്ചിരുന്നത്. ജോസഫ് വിഭാഗം യുഡിഎഫിന് എതിരെ മത്സരത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തിരിക്കുകയാണ്.