Tag Archives: assembly election 2021

ഏറ്റുമാനൂർ ജോസഫ് ഗ്രൂപ്പിന് ആശ നശിച്ച് കോൺഗ്രസുകാർ

കേരള കോൺഗ്രസ് (എം) മത്‌സരിച്ചിരുന്ന ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടു നൽകാൻ കോൺഗ്രസിൽ ധാരണ. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും ചെന്നിത്തലയും തമ്മിൽ ഇക്കാര്യത്തിൽ യോജിപ്പിൽ എത്തിയതായിട്ടാണ് പുറത്തുവരുന്ന വിവരം.
കടുത്തുരുത്തി, ഏറ്റുമാനൂർ, പൂഞ്ഞാർ അല്ലങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റുകൾ കേരള കോൺഗ്രസിന് നൽകാനാണ് ധാരണ ആയിരിക്കുന്നത്. ഇതോടെ ഏറ്റുമാനൂർ കൊതിച്ചിരുന്ന കോൺഗ്രസ് നേതാക്കളുടെ ആശ പൂർണമായും അസ്തമിച്ചിരിക്കുകയാണ്.
ചങ്ങനാശേരി , പാലാ മണ്ഡലങ്ങൾ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെട്ടതനുസരിച്ച് വിട്ടുകൊടുത്തതിനെ തുടർന്നാണ് ഏറ്റുമാനൂർ ജോസഫ് വിഭാഗം ഉറപ്പിച്ചിരിക്കുന്നത്.
ഏറ്റുമാനൂർ സീറ്റിൽ മികച്ച മത്‌സരം കാഴ്ച്ച വയ്ക്കാൻ സാധിക്കുന്ന നേതാക്കൾ ഇല്ല എന്നതും കോൺഗ്രസിനെ പിന്നോട്ട് വലിക്കുന്നുണ്ട്.
ജോസ് കെ.മാണിയുടെ ഒപ്പം നിന്ന് കളംമാറി ചവിട്ടി ജോസഫ് പക്ഷത്ത് എത്തിയ പ്രിൻസ് ലൂക്കോസിനെയാണ് അവിടെ യു ഡി എഫ് പണിഗണിക്കുന്നത്. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനായ പ്രിൻസിന് മണ്ഡലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോസഫിനൊപ്പം പണ്ടുമുതലേ നിൽക്കുന്ന അഡ്വ: മൈക്കിൾ ജയിംസും സീറ്റി്‌നായി ശ്രമിക്കുന്നുണ്ട്.

ഇരിക്കൂറിൽ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ച കെ.സി.ജോസഫ് ഇത്തവണ ചങ്ങനാശ്ശേരിയിൽ മത്സരിക്കും.
സി എഫ് തോമസിൻറെ മകൾ സിനി തോമസോ ,സഹോദരൻ സാജൻ ഫ്രാൻസിസോ. വി ജെ ലാലിയോ ചങ്ങനാശേരിയിൽ മത്സരിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അവിടെയും യുവനേതാക്കൾ പ്രശ്‌നമുണ്ടാക്കുമെന്നതിനാലാണ് മുതിർന്ന നേതാവിനെ തന്നെ ഇവിടെ മത്സരിപ്പിക്കുന്നത്. മാത്രമല്ല ഉമ്മൻചാണ്ടിയുടെ സുഹൃത്തും വിശ്വസ്തനുമായ കെ സി ജോസഫിന് സീറ്റ് കൊടുക്കണമെന്നത് അദ്ദേഹത്തിൻറെ താല്പര്യം പ്രകാരം കൂടിയാണ്.
ഇതിന്റെ ഉപകാരമായിട്ടാണ് .
പൂഞ്ഞാർ സീറ്റിനായി മുൻ ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി രംഗത്തുണ്ട്. ഹൈക്കമാന്റിനും താൽപര്യമുണ്ട്. അതിനാൽ കടുത്തുരുത്തി, ഏറ്റുമാനൂർ , കാഞ്ഞിരപ്പള്ളി സീറ്റുകളിലായിരിക്കും. ജോസഫ് ഗ്രൂപ്പ് മത്‌സരിക്കുക.

മോദി ശോഭയ്ക്ക് നൽകിയ ഓഫർ എന്ത്

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്‌സരത്തിന് ഇല്ലന്ന് ബിജെ പി നേതാവ് ശോഭാ സുരേന്ദ്രൻ വ്യക്തമാകകിയതോടെ അവർക്ക് ദേശീയ നേതൃത്വം നൽകിയ ഓഫറുകളെക്കുറിച്ചാണ് പാർട്ടിക്കുള്ളിൽ ചർച്ച.
സംസ്ഥാന പ്രസിഡന്റ് പദവയിലോ , മുഴുവൻ സമയ ചുമതലയുള്ള വർക്ക്ിങ്ങ് പ്രസിഡന്റ് പദവിയിലോ എത്താനുള്ള സാധ്യതയും ഇവർ പ്രചരിപ്പിക്കുന്നുണ്ട്.

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പാർട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനുമുന്നിലെ സമരപ്പന്തലിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശോഭാസുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. സമരത്തിനെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എന്നും അവർ പറഞ്ഞു.

‘ഏത് മണ്ഡലത്തിൽ മത്സരിക്കും എന്നതടക്കമുള്ള ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന, കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങൾക്ക് മുമ്പേ അറിയിച്ചു. ഇപ്പോൾ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാർത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്’, ശോഭ പറഞ്ഞു. ബിജെപിക്ക് തിരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാകുമെന്നും ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകുമെന്നും അവർ അറിയിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യവുമായി 48 മണിക്കൂർ ഉപവാസം ആരംഭിച്ചാണ് ശോഭ വീണ്ടും പൊതുരംഗത്തു സജീവമായത്. സംസ്ഥാനനേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രൻ 10 മാസത്തെ ഇടവേളക്കുശേഷമാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇത് രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ടാണെന്നും സമരം പാർട്ടിയുടെ അനുമതിയോടെയല്ലെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചിലർ പ്രചരിപ്പിച്ചിരുന്നു. പാർട്ടിയുടെ നേതാക്കൾ സമരപ്പന്തലിൽ എത്താത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം പ്രചാരണങ്ങൾ.

അതിനിടെ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബിജെപി സംസ്ഥാനനേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് പി.പി.മുകുന്ദൻ രംഗത്തെത്തിയിരുന്നു. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാനത്തെത്തി ശോഭയോട് സംസാരിച്ചിരുന്നു. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള ദേശീയനേതാക്കളും ശോഭയെ അനുനയിപ്പിച്ചു. സംസ്ഥാനനേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന പരാതിയുമായി ശോഭ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണ്ടിരുന്നു.
ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ശോഭാ സുരേന്ദ്രൻ വീണ്ടും സജീവമായിരിക്കുന്നത്. എന്തായാലും പുതിയ പ്രഖ്യാപനം വെറുതയല്ലന്ന് നിലപാടിലാണ് പാർട്ടിയിലെ സുരേന്ദ്രൻ വിരുദ്ധ ഗ്രൂപ്പ്.

ചാണ്ടി ഉമ്മൻ എ ഐ സി സി ലിസ്റ്റിൽ സ്ഥാനാർത്ഥി

കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിഉമ്മന്റെയും പേരുകൾ എ ഐ സി സി ക്ക് നൽകിയ സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടം പിടിച്ചു.
പുതുപ്പള്ളി, ചെങ്ങന്നൂർ, ഇരിക്കർ മണ്ഡലങ്ങളിലാണ് ചാണ്ടി ഉമ്മന്റെ പേരുള്ളത്.
പട്ടികയിൽ കെ.പി.സി.സി, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രസിഡന്റുമാരുമുണ്ട്. എ.ഐ.സി.സിയുടെ നേതൃത്വത്തിൽ കൊൽക്കത്ത, മുംബയ്, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള മൂന്ന് ഏജൻസികളാണ് രഹസ്യസർവേ നടത്തിയത്.

നൂറ് മണ്ഡലങ്ങളിലും കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിക്കുന്നതിന് അനുയോജ്യരായ സ്ഥാനാർത്ഥികളുടെ പേരുകളും സമുദായം തിരിച്ചുള്ള കണക്കും റിപ്പോർട്ടിലുണ്ട്. ഗ്രൂപ്പ്, വ്യക്തി താത്പര്യങ്ങൾക്ക് അതീതമായി വിജയസാദ്ധ്യതയും പൊതു സ്വീകാര്യതയുമാണ് കണക്കിലെടുത്തത്. പാർട്ടിയുടെ വിവിധ തലങ്ങളിലെ ചർച്ചകൾക്കുശേഷമാവും പട്ടികയിൽ അന്തിമ തീരുമാനം.

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 87 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 22 ഇടത്തു മാത്രമാണ് ജയിക്കാനായത്. ഈഴവ സമുദായത്തിനു നൽകിയത് 11 സീറ്റ്. ജയം ഒരു സീറ്റിൽ. ഇത്തവണ ഈഴവ സമുദായത്തിനു മാത്രമായി 30 സീറ്റ് നൽകാനാണ് ശുപാർശ. കോൺഗ്രസിന് ഇത്തവണ 90 മുതൽ 95 സീറ്റിൽ വരെ മത്സരിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് 100 കളിലാണ് സർവേ നടന്നത്.

വീതം വെച്ചാൽ ജനം വീട്ടിലിരുത്തും മുരളീധരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്ക്കരുതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. നല്ല സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ മാത്രമേ ജനം അംഗീകരിക്കൂവെന്നും ഒരു സ്ഥാനാർത്ഥിയുടെ കാര്യത്തിലും പാർട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വടകരയുടെ കീഴിലുളള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് ഇരുമുന്നണികളും തമ്മിൽ നടക്കുന്നത്. തന്റെ സജീവ സാന്നിദ്ധ്യം ഏഴിടത്തും വട്ടിയൂർക്കാവിലും ആവശ്യമാണ്. അങ്ങനെ ഓരോ എം പിമാരും അവരവരുടെ മണ്ഡലങ്ങൾ നോക്കിയാൽ മാത്രമേ കാര്യമുളളൂവെന്നും ഈ മണ്ഡലങ്ങൾക്ക് പുറമെ മറ്റൊരിടത്തും പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസിന് സർജറിയല്ല സ്ഥാനാർത്ഥി നിർണയമാണ് അത്യാവശ്യമായി വേണ്ടത്. അവിടെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. വടകരയിൽ ആർ എം പിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനായുളള ചർച്ചകൾ തുടങ്ങിയെന്നും മുരളീധരൻ പറഞ്ഞു.
ഇത്തവണ വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുരളി പറഞ്ഞു.

പാർട്ടിയില്ല സീറ്റുമില്ല ജോസഫ് ഗ്രൂപ്പിൽ നിന്ന് പടിയിറക്കം

യു ഡി എഫിലെ മുതിർന്ന നേതാവിനൊപ്പം എന്ന നിലയിൽ മാണി ഗ്രൂപ്പിൽ നിന്ന് പി ജെ ജോസഫിനൊപ്പം എത്തിയവർ നില നിൽപ്പിനായി പുതിയ വഴികൾ തേടുന്നു.
സ്വന്തമായി ഒരു പാർട്ടിയോ നിലനിൽക്കാൻ വേണ്ട രീതിയിലുള്ള നിയമസഭാ സീററോ കിട്ടാത്തതിനെ തുടർന്നാണ് പി ജെ ജോസഫിന്റെ പാളത്തിൽ പടല പിണക്കം.
മാണി സി കാപ്പന് രണ്ട് സീറ്റും മൂന്നു സീറ്റും വാഗ്ദാനം ചെയ്യുമ്പോൾ ജോസഫ് ഗ്രൂപ്പിനെ അവഗണിക്കുന്നതിലാണ് ഇവരുടെ രോഷം. ഏറ്റവും അടുത്ത ദിവസം പാർട്ടി പ്രഖ്യാപനം ഉണ്ടായില്ലങ്കിൽ പലരും മറ്റ് പാളയങ്ങളിലേക്ക് മാറും. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത ദിവസം തൊടുപുഴയിൽ യോഗമുണ്ട്.
ജോസഫ് ഗ്രൂപ്പ് പുനർ ജീവിപ്പിച്ച് ചെണ്ട ചിഹ്‌നത്തിൽ മത്‌സരിക്കാനാണ് നീക്കം. പക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി പരിഗണന നൽകുമോ എന്ന് കണ്ടറിയണം. അല്ലങ്കിൽ സ്വതന്ത്രരാവും , അത് വീണ്ടും തിരിച്ചടി ആകും.
ഇതിനിടെ ചങ്ങനാശേരി, മൂവാറ്റുപുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിൽ കോൺഗ്രസ്. ഐശ്വര്യ യാത്രക്കിടയിലും ഇരു പാർടികളിലും ശക്തമായ വടംവലിയും പ്രവർത്തനവും തുടങ്ങി. ഇരിക്കൂർ ഉപേക്ഷിച്ച് ചങ്ങനാശേരി നോട്ടമിട്ടിരിക്കുന്ന കെ സി ജോസഫിനെ വെട്ടാൻ കോൺഗ്രസിലും ജോസഫ് വിഭാഗത്തിലും നീക്കം ശക്തമായി.

മുൻ എംഎൽഎ ആയിരുന്ന സി എഫ് തോമസിന്റെ സഹോദരനും മുനിസിപ്പൽ മുൻ ചെയർമാനുമായ സാജൻ ഫ്രാൻസിസ്, വി ജെ ലാലി, കെ എസ് വർഗീസ് എന്നിവരെയാണ് ജോസഫ് വിഭാഗം പരിഗണിക്കുന്നത്. എന്നാൽ ചങ്ങനാശേരി വേണമെന്ന നിലപാടിലാണ് കെ സി ജോസഫിനെ അനുകൂലിക്കുന്നവർ. ഈ നീക്കം ചെറുത്ത് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനെ കൊണ്ടുവരാൻ തിരുവഞ്ചൂരും. ഇതിൽ ഉമ്മൻചാണ്ടി മൗനത്തിലാണ്.

മൂവാറ്റുപുഴയ്ക്കായി ഇരു പാർടികളിലുമായി ഡസനിലേറെപേർ നിലയുറപ്പിച്ചിരിക്കെ ഐ ഗ്രൂപ്പിലെ ജോസഫ് വാഴയ്ക്കൻ പ്രവർത്തനവും ആരംഭിച്ചു. മാത്യു കുഴൽനാടൻ ഹൈക്കമാൻഡ് വഴിയും ശ്രമിക്കുന്നുണ്ട്. എന്നാൽ ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് എന്നിവർക്കുപുറമെ പ്രാദേശിക നേതാക്കളും സജീവമായി രംഗത്തുണ്ട്. മൂന്നുതവണ മത്സരിച്ച് വിജയിക്കുകയും ഒരു തവണ പരാജയപ്പെടുകയും ചെയ്ത ജോണി നെല്ലൂരിന് അവകാശപ്പെട്ടതാണെന്ന് അവരുടെ അനുകൂലികൾ വാദിക്കുന്നു. ഫ്രാൻസിസ് ജോർജിന് കോതമംഗലമോ ഇടുക്കിയോ നൽകണമെന്നുമാണ് ജോസഫിന്റെ നിലപാട്.

മൂവാറ്റുപുഴ വേണമെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം. മൂവാറ്റുപുഴ ലഭിച്ചില്ലെങ്കിൽ ജോണി നെല്ലൂരിന് തിരുവമ്പാടിക്ക് പോകേണ്ടിവരും. വാഴയ്ക്കൻ മത്സരരംഗത്തു വരുന്നതിനെതിരെ കഴിഞ്ഞദിവസം മണ്ഡലത്തിലാകെ പോസ്റ്റർ പതിപ്പിച്ചതിനു പിന്നിൽ ഫ്രാൻസിസ് ജോർജ് ആണെന്ന ആക്ഷേപമുണ്ട്.

വോട്ടുമാത്രമല്ല , നേതാക്കളും ബി ജെ പിയിലേക്ക് എഐസിസി സർവേ

കോൺഗ്രസിന്റെ വോട്ടുമാത്രമല്ല ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വേണ്ട പരിഗണന കിട്ടിയില്ലങ്കിൽ രണ്ടാം നിര നേതാക്കളിൽ പലരും പാർട്ടി വിട്ട് ബിജെപി യിലോ എൻ ഡി പാളത്തിലോ ചേക്കേറുമെന്ന് ദേശീയ നേതൃത്വത്തിന് വേണ്ടി കേരളത്തിൽ സർവേ നടത്തിയ ടീമിന്റെ റിപ്പോർട്ട്.
തദ്ദേശതിരഞ്ഞെടുപ്പിലെ സി പി എമ്മിന്റെ ഉജ്വല വിജയത്തിന് പ്രധാന കാരണം ഇത്തരം നേതാക്കളുടെ നേതൃത്വത്തിൽ നടപ്പ പ്രവർത്തനങ്ങളാണെന്ന് സർവേ പറയുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിലെ വൻ തോൽവിയെത്തുടർന്നുള്ള പരിശോധനയിൽ വോട്ടു ചോർച്ച സി പി എം മനസ്സിലാക്കിയിരുന്നു അതിനെ തുടർന്ന് അവർ മികച്ച രീതിയിൽ തിരിച്ചു വന്നു. പക്ഷെ കോൺഗ്രസ് സംവിധാനങ്ങൾ കേരളത്തിൽ താഴെത്തട്ടിൽ നിശ്ചലമാണെന്ന് ഈ സർവേ പറയുന്നു.

ബിജെപിയിലേക്കു നേരിട്ടും ബിഡിജെഎസ് വഴിയും പോയ വോട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരികെയെത്തിക്കുക എന്നതാണ് സംഘടനാപരമായ മുഖ്യ ഉത്തരവാദിത്തമായി കാണേണ്ടതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. എങ്കിൽ മാത്രമേ, ഭരണം ഉറപ്പാക്കാൻ കഴിയൂ എന്നും പറയുന്നു.
. 2016ൽ ബിജെപിക്കു കുതിപ്പുണ്ടായ മണ്ഡലങ്ങളിൽ വോട്ടു ചോർന്നതു യുഡിഎഫിനായിരുന്നു. ഈ പ്രവണത ഇരുപതോളം മണ്ഡലങ്ങളിൽ പ്രകടമായപ്പോൾ വൻ വിജയത്തിലേക്ക് എൽഡിഎഫ് എത്തി. ഇത്തവണ അത് കുറഞ്ഞത് 40 സീറ്റുകളിൽ പ്രതീക്ഷിക്കാം.

ശബരിമല വിഷയം കത്തുന്നതും ബി ജെ പി ക്ക് ഗുണം ചെയ്യുമെന്ന് സർവ്വേ ആശങ്കപ്പെടുന്നു. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിൽ സഹായിച്ചു എന്നു പറയാം, എന്നാൽ പക്ഷെ പഞ്ചായത്തിലും തിരിച്ചടിച്ചു. ‘ഹിന്ദു ഭൂരിപക്ഷ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ വർധിച്ച ബിജെപി വോട്ട് നൽകുന്ന ആപൽക്കരമായ സൂചന, കോൺഗ്രസ് ഇല്ലാതാകുന്നു എന്നാണ്.
സ്വാധീന മേഖലകളിൽ ബിജെപിക്ക് അനുകൂലമായുള്ള വോട്ടുചോർച്ച പ്രത്യേകമായി പരിശോധിക്കണം. ഏതു സാമൂഹിക വിഭാഗങ്ങളാണ് ബിജെപിയിലേക്കു പോകുന്നതെന്ന കാര്യം പരിശോധിക്കണം.’-ഇതാണ് സർവേ സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.

പരമ്പരാഗതമായി കോൺഗ്രസിന് അടിത്തറയുള്ള പ്രദേശങ്ങളിൽ ബിജെപി കടന്നുകയറുന്നുവെന്നും കേരളത്തിലെ പാർട്ടിയുടെ സ്വാധീന മേഖലയെ തകർക്കുക എന്ന സംഘപരിവാർ ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ കണക്ക് കാട്ടി വ്യക്തമാക്കുന്നുണ്ട്.

പന്തളത്തെ ബിജെപി നേതാവായിരുന്ന കൃഷ്ണകുമാർ സിപിഎമ്മിൽ ചേർന്നിരുന്നു. നാമജപ ഘോഷയാത്രയിൽ മുന്നിൽ നിന്ന നേതാവാണ് കൃഷ്ണകുമാർ. സമാന രീതിയിൽ മറ്റ് ഹൈന്ദവ നേതാക്കളേയും സിപിഎമ്മിലേക്ക് അടുക്കുകയാണ്. ഇത് ന്യൂനപക്ഷ പാർട്ടി എന്ന ലേബലിലേക്ക് കോൺഗ്രസിനെ മാറ്റുകയാണ്, പക്ഷെ അവരുടെ വോട്ട് ഉറപ്പിക്കാവുന്ന നേതാക്കൾ പാർട്ടിയിൽ ഇല്ല , അത് ലീഗിനും ഇപ്പോൾ ജോസഫ് ഗ്രൂപ്പിനുമാണ് ഗുണം നൽകുന്നത്.

ലോക്‌സഭ-തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി. മുന്നേറ്റമുണ്ടാക്കിയ ഇടങ്ങളിൽ ഈ പ്രവർത്തനം ശക്തമായി നടത്തിയല്ലങ്കിൽ മൂന്നാമതാകും എന്ന് പറയുന്നു . ചെറിയ കൂട്ടായ്മകൾ, കുടുംബയോഗങ്ങൾ എന്നിവ വിളിച്ച് കോൺഗ്രസിനൊപ്പം നിൽക്കുന്ന വിശാലവേദി വേണമെന്നും ഇതിൽ പറയുന്നുണ്ട്.
സ്ഥിരം മുഖങ്ങൾക്ക് പകരം കോൺഗ്രസ് പുതിയ മുഖങ്ങളെ ഈ തിരഞ്ഞെടുപ്പിൽ പകുതി സീറ്റിൽ എങ്കിലും കൊണ്ടുവന്നില്ലങ്കിൽ പാർട്ടിയുടെ അടിത്തറ നഷ്ടമാകുമെന്ന് ഇവർ പറയുന്നു.

കാപ്പനൊപ്പം പാർട്ടി ഇല്ലന്ന്

മുന്നണി മാറ്റത്തിൽ മാണി സി കാപ്പൻ പുനരാലോചന വേണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എൻസിപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഏകപക്ഷീയമായാണ് മാണി സി. കാപ്പൻ മുന്നണിമാറ്റത്തിനു ശ്രമിക്കുന്നത്. പാർട്ടിയിൽ കൂടിയാലോചന നടന്നില്ലെന്നും കേന്ദ്ര നേതൃത്വത്തിനു നൽകിയ പരാതിയിൽ ശശീന്ദ്രൻ പറയുന്നു .
പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി സീറ്റ് ചർച്ചയാണ് നടത്തിയത് അതിന്റെ കാര്യങ്ങളും പാർട്ടിയിൽ വന്നിട്ടില്ല. ഇതോടെ
മാണി സി. കാപ്പനൊപ്പം എൻസിപി കേരള ഘടകവും ഇടതു മുന്നണി വിടുമോ എന്ന കാര്യത്തിൽ സംശയമായി. മാണി സി. കാപ്പനും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും.
പാർട്ടിയുടെ അഭിപ്രായം അറിയാനായി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനെയും ഡൽഹിക്ക് വിളിച്ചിട്ടുണ്ട്.

അതേസമയം, എൽ.ഡി.എഫ്. വിട്ട് വേറെ ഏതെങ്കിലും മുന്നണിയിൽ പോകുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇതുവരെ ഒരു ചർച്ച പോലും നടത്തിയിട്ടില്ല. കേൾക്കുന്നത് വ്യക്തിപരമായ പ്രതികരണങ്ങളാണ്. വ്യക്തിപരമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഒരു നിരീക്ഷണത്തിന് താൻ ഇപ്പോൾ തയ്യാറാകുന്നില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മാണി സി കാപ്പൻ മുന്നണി വിടുമെന്ന് കരുതുന്നില്ല. കാപ്പൻ എൻസിപിയിൽ തന്നെ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഷുവിന് മുൻപ് നിയമസഭാ തിരഞ്ഞെടുപ്പ്

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രിൽ രണ്ടാംവാരം നടത്തുന്നത്‌ പരിഗണനയിൽ. പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ വെള്ളിയാഴ്‌ച സംസ്ഥാനത്ത്‌ എത്തും. ഡൽഹിയിലേക്ക്‌ മടങ്ങി കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകൾക്കുശേഷം യോഗം ചേർന്ന്‌ തെരഞ്ഞെടുപ്പുതീയതികൾ പ്രഖ്യാപിക്കും.  ഏപ്രിലിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്താമെന്നാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌.

കോവിഡ്‌ പശ്ചാത്തലത്തിൽ 1000 വോട്ടർമാരെ മാത്രമാണ്‌ ഒരു ബൂത്തിൽ ഉൾപ്പെടുത്തുക. ആയിരത്തിലധികം വോട്ടർമാരുണ്ടെങ്കിൽ മറ്റൊരു ബൂത്ത്‌ സജ്ജീകരിക്കും. ആരോഗ്യ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനും സുരക്ഷയൊരുക്കാനുമുള്ള നടപടികൾ കമീഷൻ വിലയിരുത്തും. തപാൽ വോട്ട്‌ സംബന്ധിച്ച കാര്യങ്ങളും രാഷ്‌ട്രീയ പാർടികളുമായുള്ള കൂടിക്കാഴ്‌ചയിൽ ചർച്ചയാകും.

മുഖ്യതെരഞ്ഞെടുപ്പുകമീഷണർ സുനിൽ അറോറ, കമീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ്‌കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം മൂന്നുദിവസം സംസ്ഥാനത്ത്‌ ഉണ്ടാകും. 13നു രാവിലെ 10ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും പൊലീസ് നോഡൽ ഓഫീസറുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന്‌ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ചേരും. പകൽ 3.30ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും ജില്ലാ പൊലീസ്‌ മേധാവിമാരുമായും വൈകിട്ട് 6.30ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു ഏജൻസികളുമായും ചർച്ച നടത്തും.

ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ 14നു രാവിലെ 10ന്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും കൂടിയാലോചന നടത്തും. പകൽ 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച്‌ ആശയവിനിമയം നടത്തും. 15ന്‌  സംഘം ഡൽഹിയിലേക്ക് മടങ്ങും.

കുഞ്ഞാലിക്കുട്ടി , ലീഗ് പാളയത്തിൽ പടയൊരുക്കം

കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നപ്പോൾ പാളയത്തിലെ പട തലവേദ ന ആകുന്നു. വേങ്ങരയിലെ എംഎൽഎ സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്നും ലോകസഭയിൽ പോയത് കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ടായിരുന്നു. എന്നാൽ എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി വരുമ്പോൾ കേരളത്തിൽ വീണ്ടും എൽ.ഡി.എഫ് അധികാരം പിടിച്ചാൽ എന്തുചെയ്യുമെന്നാണ് യു ഡി എഫിലെ ചർച്ച.
ഇതിന്റെ പേരിൽ ട്രോൾ മഴ തന്നെ തുടങ്ങിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിവെച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന എം.കെ മുനീറിനും, യുവ നേതാക്കളായ കെ.എം.ഷാജി ഉൾപ്പെടെയുള്ളവർക്കും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിൽ അതൃപ്തിയുണ്ട്.
ഇത് കുഞ്ഞാലിക്കുട്ടി ശ്രദ്ധിക്കുന്നില്ലെങ്കിലും പാർട്ടിയിൽ രണ്ടു വിഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതിൽ നല്ല ഇമേജ് ഉള്ള നേതാക്കലെ ജലീൽ നോട്ടമിട്ടു കഴിഞ്ഞു. അതാണ് പുതിയ തലവേദന.

ഇടതുപക്ഷത്തിനു പിന്തുണ നൽകിയിരുന്ന ലീഗ് വിരുദ്ധ നിലപാടുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയെ യു.ഡി.എഫ് അനുകൂലമാക്കിയതും മുസ്ലിംസാമുദായിക സംഘടനകളുടെ കൂട്ടായ്മ ഒരുക്കുന്നതിലും പിന്നിൽ കുഞ്ഞാലിക്കുട്ടി ആയിരുന്നു. കോൺഗ്രസിലെ ചേരിപ്പോരിലും കേരള കോൺഗ്രസ് ജോസ്, ജോസഫ് തർക്കത്തിലുമെല്ലാം ക്രൈസിസ് മാനേജരുടെ റോളിലാണ് കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നത്. ഇതാണ് കേരളത്തിലെ മുൻനിരകളിക്കാരനായി അദ്ദേഹം പെട്ടന്ന് മാറാൻ ഇടയാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. ഈ നീക്കം തടയുന്നതിന് പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം യു.ഡി.എഫിന് വിലപ്പെട്ടതാണെന്നാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവർ പറയുന്നത്.

പാണക്കാട് കുടുംബത്തിനപ്പുറം കോൺഗ്രസും ഘടകകക്ഷികളും മുസ്ലിംലീഗിന്റെ മുഖമായി കാണുന്നതും കുഞ്ഞാലിക്കുട്ടിയെ തന്നെയാണ്.

കുഞ്ഞാലിക്കുട്ടിക്ക് 2006ൽ കുറ്റിപ്പുറത്ത് കെ.ടി ജലീലിനോട് മാത്രമാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. ആ തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് കൂടുതൽ ജനകീയനായാണ് കുഞ്ഞാലിക്കുട്ടി ലീഗ് രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് തിരിച്ചെത്തിയത്. ഭരണം പിടിക്കുക എന്ന ഒറ്റ ലക്ഷ്യം ഉയർത്തികാട്ടിയാണ് കുഞ്ഞാലിക്കുട്ടിയുടെ നിയസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്. മണ്ഡലം തീരുമാനം ആയിട്ടില്ല .

പി സി ജോർജ് പാലയിൽ യു ഡി എഫ് സ്വതന്ത്രൻ

യുഡിഎഫിനു പുറത്തുള്ള കക്ഷികളുമായി തിരഞ്ഞെടുപ്പ് ധാരണയിൽ എത്തുന്ന കാര്യം സംബന്ധിച്ച് യു ഡി എഫ് ചർച്ച വ്യാഴാഴ്ച രാത്രി കൊച്ചിയിൽ നടക്കും.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര എത്തുന്ന ദിവസമാണ് പ്രമുഖ നേതാക്കളെല്ലാവരും കൊച്ചിയിലെത്തുക. മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം തുടങ്ങിയ കക്ഷികളുമായുള്ള സീറ്റു വിഭജന ചർച്ചകളും, ട്വന്റി ട്വന്റി വി ഫോർ കൊച്ചി ജനപക്ഷം തുടങ്ങിയവരുമായുള്ള നിലപാടുകളും ഇതിൽ തീരുമാനിക്കും.
പൂഞ്ഞാറിനു പുറമേ ഒരു സീറ്റുകൂടി ആഭിച്ചാൽ വേണമെന്ന ആവശ്യം പി.സി. ജോർജ് യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കാമെന്നാണ് നിലവിൽ പി ജെ ജോസഫിന്റെ നിലപാട്. കാപ്പൻ വന്നില്ലങ്കിൽ പാലായിൽ ജോർജ് മൽസരിക്കും.

പത്തു ദിവസത്തിനകം സീറ്റു വിഭജനം സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. 12 സീറ്റ് എന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് പി.ജെ. ജോസഫ് ഉള്ളത്. അതേസമയം പാലാ സീറ്റു വിട്ടു നൽകുന്നതിൽ എതിർപ്പില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് മാണി സി കാപ്പൻ, പി സി ജോർജ് എന്നിവർക്ക് പ്രതീക്ഷ നൽകുന്നത്.
കേരള കോൺഗ്രസിന് ഒമ്പതു സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ സ്ഥാനാർഥികളെ മൽസരിപ്പിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.

2016ൽ കേരള കോൺഗ്രസ് എം 15 സീറ്റുകളിൽ മൽസരിച്ചപ്പോൾ ജനതാദൾ 7 സീറ്റുകളിൽ മൽസരിച്ചിരുന്നു. കോൺഗ്രസ് 87 സീറ്റുകളിലും മുസ്‌ലിം ലീഗ് 24 സീറ്റുകളിലും ആർഎസ്പി അഞ്ചു സീറ്റുകളിലും ജേക്കബ് ഗ്രൂപ്പും സിഎംപിയും ഓരോ സീറ്റുകളിലും മൽസരിച്ചിരുന്നു.