News Beyond Headlines

19 Sunday
May

ഭര്‍ത്താവും കുഞ്ഞുങ്ങളും വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു; മാധുരി ദീക്ഷിത് പറയുന്നു

ബോളിവുഡ് സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് മാധുരി. പത്മശ്രീ ബഹുമതി അടക്കം സ്വന്തമാക്കിയിട്ടുള്ള നടി 1984 മുതല്‍ സിനിമയില്‍ സജീവമാണ്. തൊണ്ണൂറുകളില്‍ റൊമാന്റിക് ചിത്രങ്ങളിലൂടെ നായിക വേഷം അവതരിപ്പിച്ചാണ് മാധുരി തരംഗമാകുന്നത്. ഇക്കാലത്ത് പ്രമുഖ നടന്മാരടക്കം പലരുമായിട്ടും നടി പ്രണയത്തിലാവുകയും ചെയ്തിരുന്നു. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മാധുരിയുടെ വിവാഹം. ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ ജനിക്കുകയും ചെയ്തു. ഇതോടെ അഭിനയത്തില്‍ നിന്ന് നടി മാറി നിന്നു. ഭര്‍ത്താവിന്റെ കൂടെയുള്ള ജീവിതയാത്രയെ കുറിച്ച് അടുത്തിടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മാധുരി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അത് വൈറലായി മാറിയതോടെ നടിയുടെ വിവാഹകഥയും വൈറലായി. ഇപ്പോഴിതാ പുതിയ വെബ് സീരിസ് റിലീസിനെത്തിയ സന്തോഷത്തിലാണ് നടി. 'ദ ഫെയിം ഗെയിം' എന്ന പേരില്‍ നിര്‍മ്മിച്ച സീരിസ് നെറ്റ്ഫ്ളിക്സിലൂടെ ഫെബ്രുവരി 25 മുതലാണ് സംപ്രേക്ഷണം ആരംഭിച്ചത്. ഇതിനോട് അനുബന്ധിച്ച് ഈ ഒരു അഭിമുഖത്തിലൂടെയാണ് വിവാഹ ജീവിതത്തെ കുറിച്ചും കരിയറില്‍ ബ്രേക്ക് വന്നതിനെ പറ്റിയുമൊക്കെ മാധുരി സംസാരിച്ചത്. 'താന്‍ വിവാഹം കഴിക്കണമെന്ന് വിചാരിച്ചത് അതെനിക്ക് നല്ലതാണെന്ന് തോന്നിയത് കൊണ്ടാണ്. കുട്ടികള്‍ വേണമെന്നും ഞാന്‍ ആഗ്രഹിച്ചു. ഒരു കുടുംബം ഉണ്ടായി അതിന്റെ ഭാഗമാവണമെന്ന് എല്ലാവരും സ്വപ്നം കാണാറുണ്ട്. എന്നെ സംബന്ധിച്ചും അത് പ്രധാനപ്പെട്ട കാര്യമായിരുന്നു. ഞാന്‍ കുഞ്ഞുങ്ങളെ സ്നേഹിച്ചു. എനിക്കും കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചു. അതെന്റെ വലിയ സ്വപ്നമായിരുന്നു. വിവാഹം കഴിക്കാന്‍ പറ്റിയ ഒരാളെ തന്നെ കണ്ടുമുട്ടിയതോടെ അദ്ദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു. ശേഷം എന്റെ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ജീവിച്ച് പോന്നത്. എല്ലാം ഒരു പ്രൊഫഷന്‍ ആയിട്ടാണ് ഞാന്‍ കാണുന്നത്. ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ ഞാനൊരു പ്രൊഫഷണല്‍ നടി ആവും. എന്തൊക്കെയാണ് ഞാന്‍ ചെയ്യുന്നതെന്ന് എനിക്കും അറിയാം. സ്‌ക്രീപ്റ്റ് വായിച്ച ശേഷം ഞാനതില്‍ അഭിനയിക്കും. പിന്നെ വീട്ടില്‍ വന്നാല്‍ ഒരു സാധാരണക്കാരിയെ പോലെയാവും. കാരണം ഞാന്‍ വളര്‍ന്ന് വന്നത് അങ്ങനെയാണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ പോലും എന്റെ മുറി വൃത്തിക്കെടായി കിടക്കുകയാണെങ്കില്‍ അമ്മ വഴക്ക് പറയുമായിരുന്നു. അങ്ങനെയാണ് എന്നെ അമ്മ വളര്‍ത്തിയത്. ഞാനൊരു പ്രശസ്തയാണെന്ന് മക്കള്‍ക്ക് നന്നായി അറിയാം. കാരണം ഒരാള്‍ക്ക് പതിനെട്ട് വയസും ഒരാള്‍ പതിനാറ് വയസുമായി. അവരുടെ സുഹൃത്തുക്കള്‍ എന്നെ കുറിച്ച് സംസാരിക്കുന്നത് കൊണ്ട് എല്ലാം അറിയാം. ഒരിക്കല്‍ 'അമ്മേ എന്റെയൊരു കൂട്ടുകാരി അമ്മയുടെ പാട്ട് കണ്ടിട്ട് നിങ്ങള്‍ വളരെ കൂള്‍ ആണെന്ന് പറഞ്ഞതായി' മകന്‍ വന്ന് പറഞ്ഞിരുന്നു. ചിലപ്പോള്‍ ഞാന്‍ ശാന്തമാണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. കാരണം വീട്ടിലുള്ളപ്പോള്‍ ഞാന്‍ അവരുടെ അമ്മ മാത്രമാണെന്നും മാധുരി പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....