News Beyond Headlines

21 Tuesday
May

ഫാഷനല്ല നഗ്‌നതാ പ്രദര്‍ശനം; നടിമാര്‍ക്കെതിരെ സദാചാരവാദികള്‍

ബോളിവുഡിലെ താരങ്ങളെല്ലാം ഒരുമിച്ചെത്തിയ ദിവസമായിരുന്നു ഇന്നലെ. ബോളിവുഡിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സിന്റെ സിഇഒ ആയ അപൂര്‍വ്വ മെഹ്തയുടെ ജന്മദിനാഘോഷത്തിനായി ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം എത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്നുമുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഈയ്യടുത്ത് വിവാഹിതരായ വിക്കി കൗശലും കത്രീന കൈഫും, മയക്കുമരുന്ന് കേസിന് ശേഷം ആദ്യമായൊരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ ആര്യന്‍ ഖാനുമെല്ലാം ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. അതീവ ഗ്ലാമറസായുള്ള താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയു ചെയ്തിരുന്നു. എന്നാല്‍ ചില താരങ്ങളുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നിറയുകയാണ്. അനന്യ പാണ്ഡെയും കജോളുമാണ് വിമര്‍ശനങ്ങള്‍ക്ക് ഇരകളായി മാറിയിരിക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ താരമായ കജോളിനെതിരെ കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്. കറുത്ത നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രമായിരുന്നു കജോള്‍ ധരിച്ചിരുന്നത്. പാര്‍ട്ടിയിലേക്ക് വരികയു പോവുകയും ചെയ്യുന്ന കജോളിന്റെ ചിത്രങ്ങളും വീഡിയോകളു സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ വീഡിയോകള്‍ ചിലരെ അലോസരപ്പെടുത്തുകയായിരുന്നു. താരം ഗര്‍ഭിണിയാണെന്ന് ചിലര്‍ കമന്റ് ചെയ്ത് എത്തുക വരെയുണ്ടായി. ഇതേസമയം മറ്റു ചിലര്‍ കജോളിന് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു. 'വീട്ടില്‍ കണ്ണാടിയില്ലേ, താരങ്ങളാണെങ്കില്‍ കുറച്ചൊക്കെ ശരീരം നോക്കണം' എന്നായിരുന്നു ഒരാളുടെ കമന്റ്. 'നാല്‍പ്പത്തിയേഴാം വയസില്‍ വീണ്ടുമൊരു കുട്ടിയോ അതോ തടിവച്ചത് തന്നെയാണോ?' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. കജോള്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ച മട്ടിലായിരുന്നു ചിലരുടെ കമന്റുകള്‍. അതേസമയം ഗര്‍ഭിണിയായതല്ലെന്നും താരത്തിന്റെ തടി കൂടുതലായാതാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. വളരെ മോശം വാക്കുകളിലൂടെയാണ് താരത്തെ ചിലര്‍ അധിക്ഷേപിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ആരാധകര്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തുകയാണ്. താരത്തിനെതിരെയുള്ള ബോഡി ഷെയ്മിഗ് ക്രൂരമാണെന്നും മോഡേണ്‍ സമൂഹത്തിന് ചേരുന്നതല്ലെന്നും ആരാധകര്‍ പറയുന്നു. ഗര്‍ഭിണിയാണോ എന്നത് കജോളിന്റെ സ്വകാര്യതയാണെന്നും ആണെങ്കിലും അല്ലെങ്കിലും അതിന് പിന്നാലെ ഡിറ്റക്ടീവ് പണിയെടുക്കാന്‍ പോകേണ്ടതില്ലെന്നും ആരാധകര്‍ പറയുന്നു. കമന്റുകളിലൂടേയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടേയും നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. അനന്യ പാണ്ഡെയ്‌ക്കെതിരേയും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയിയല്‍ വൈറലായിട്ടുണ്ട്. അനന്യയുടേതേ് നഗ്‌നതാ പ്രദര്‍ശനം ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മീന്‍ വല പോലുണ്ട് അനന്യയുടെ വസ്ത്രമെന്നും തിരക്കിട്ട് ഇറങ്ങിയപ്പോള്‍ പാന്റ്സ് ഇടാന്‍ അനന്യ മറന്നു പോയെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. മലൈക അറോറയെ കോപ്പിയടിക്കുകയാണെന്നും ശ്രദ്ധിക്കപ്പെടാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്. ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ഗെഹരായിയാന്‍ ആണ് അനന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരക്കൊണ്ടയോടൊപ്പം അഭിനയിക്കുന്ന ലൈഗര്‍ ആണ് അനന്യയുടെ പുതിയ സിനിമ.ത്രിബംഗയാണ് കജോളിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അതേസമയം പാര്‍ട്ടിയില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. ജാന്‍വി കപൂര്‍, ആര്യന്‍ ഖാന്‍, വിക്കി കൗശല്‍, കത്രീന കൈഫ്, ആലിയ ഭട്ട്, കരണ്‍ ജോഹര്‍, അര്‍ജുന്‍ കപൂര്‍, ഗൗരി ഖാന്‍, മൃണാല്‍ ഠാക്കൂര്‍, രകുല്‍ പ്രീത് സിംഗ്, വരുണ്‍ ധവാന്‍, മാധുരി ദീക്ഷിത്, ബോബി ഡിയോള്‍, സിദ്ധാര്‍ത്ഥ് മത്ഹോത്ര, വിജയ് ദേവരക്കൊണ്ട, തുടങ്ങിയ താരങ്ങളെല്ലാം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....