News Beyond Headlines

30 Thursday
March

നടി നിക്കി ഗല്‍റാണി വിവാഹിതയാകുന്നു

തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യയില്‍ സജീവയാകുകയായിരുന്നു. മലയാളത്തില്‍ അടക്കം ഒത്തിരി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തിലേക്ക് എത്തിയത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. തമിഴ് നടന്‍ ആദിയുമായി നിക്കി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ നേരത്തെ തന്നെ പുറത്തെത്തിയതാണ്. എന്നാല്‍ ഇപ്പോള്‍ നടന്‍ ആദിയുമായുള്ള നിക്കി ഗല്‍റാണിയുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്നാണ് പുറത്തു വരുന്ന വിവരം. ആദ്യം സ്വകാര്യമായി നിശ്ചയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടത്താനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. പിന്നീട് ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ആര്‍ഭാടമായി ക്ഷണിച്ച് വിവാഹ ചടങ്ങുകളും നടത്തുമെന്നാണ് വിവരം. ആദിയും നിക്കിയും ഒരുമിച്ച് 2015 ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന്‍ കാക്ക എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. പിന്നീട് ഇരുവരും മരഗദ നാണയം എന്ന ചിത്രത്തിലും ഒന്നിച്ചു. ഈ ചിത്രങ്ങളിലൂടെയുള്ള പരിചയം പിന്നീട് പ്രണയമാവുകയായിരുന്നു എന്നാണ് ഗോസിപ്പുകള്‍ പറയുന്നത്. 2020ല്‍ ആധിയുടെ അച്ഛന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിക്കി പങ്കെടുത്തതും വാര്‍ത്തയായി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


1337.76 കോടി രൂപ പിഴ ഗൂഗിൾ 30 ദിവസത്തിനുള്ളിൽ നൽകണം; നടപടി ശരിവെച്ച് ട്രിബ്യൂണൽ

ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി).  more...

കാമുകൻ ജീവനൊടുക്കിയതിന് പിന്നാലെ യുവതി സ്വയം തീകൊളുത്തി; ചികിത്സയിലിരിക്കെ മരണം

ഗുരുഗ്രാം: കാമുകന്‍ ജീവനൊടുക്കിയതിന്റെ മനോവിഷമത്തില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ബിഹാര്‍ സ്വദേശിനിയായ മഞ്ജു(30)വാണ് ഡല്‍ഹി സഫ്ദര്‍ജങ്  more...

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു; അടിയന്തര ഉത്തരവ് പുറത്തിറക്കി

ന്യൂഡൽഹി∙ ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി  more...

കടുത്ത പോരിലേക്ക് കര്‍ണാടക; വോട്ടെടുപ്പ് മേയ് 10ന്, വോട്ടെണ്ണൽ മേയ് 13ന്

ന്യൂഡൽഹി∙ കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന്. തിരഞ്ഞെടുപ്പ്  more...

നഗ്നയായി മരത്തില്‍ കയറുന്ന യുവതി; അന്വേഷണം ചെന്നെത്തിയത് കൊലപാതകത്തില്‍, ദുരൂഹത

ഫ്ലോറിഡ∙ നഗ്നയായ ഒരു യുവതി മരത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു യുവതിയുടെ  more...

HK Special


സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കില്ല; അഞ്ച് വയസ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ .....

വിദ്യാര്‍ത്ഥികള്‍ക്കുള്ള അരി വിതരണം നാളെ

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലെ വിദ്യാർത്ഥികൾക്ക്‌ വേനൽ അവധിക്കാലത്തേക്ക്‌ അഞ്ചുകിലോ അരി വീതം .....

‘നിറചിരിയുടെ രാജാവിന് യാത്രാമൊഴി’; ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ .....

അദ്ദേഹം നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് -സലിംകുമാർ

നടൻ ഇന്നസെന്റിന്റെ വിയോ​ഗത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി നടനും സംവിധായകനുമായ സലിംകുമാർ. ഇന്നസെന്റ് എന്ന .....

47വർഷം താങ്ങും തണലുമായവർ;ഇന്നച്ചനില്ലാത്ത പാർപ്പിടത്തിലെത്തിയപ്പോൾ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

ഇന്നസെന്റില്ലാത്ത 'പാര്‍പ്പിട'ത്തിലേക്ക് ആദ്യമായി എത്തിയപ്പോള്‍ ഭാര്യ ആലീസിന് കരച്ചില്‍ നിയന്ത്രിക്കാനായില്ല. പ്രിയപ്പെട്ടവന്റെ വിയോഗം .....