News Beyond Headlines

30 Tuesday
May

കാമുകന്റെ വീട്ടില്‍ നിന്നും താരപുത്രിയെ വലിച്ചിഴച്ച് കൊണ്ട് വന്ന് സൂപ്പര്‍താരം

ബോളിവുഡ് നടന്‍ ശക്തി കപൂറിന്റെ മകളും നടിയുമായ ശ്രദ്ധ കപൂറിന്റെ ജന്മദിനമായിരുന്നു മാര്‍ച്ച് മൂന്ന്. ഇത്തവണ മുപ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ച നടിയെ തേടി നിരവധി ആശംസകളാണ് വന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ ശ്രദ്ധയെ കുറിച്ചുള്ള അനേകം എഴുത്തുകളും ആശംസാ വാചകങ്ങളുമൊക്കെ നിറഞ്ഞിരുന്നു. എന്നാല്‍ നടിയുടെ പേരില്‍ വന്ന ഗോസിപ്പുകളെ കുറിച്ചും ചില പ്രണയകഥകളുമൊക്കെയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്. നിലവില്‍ റോഹന്‍ ശ്രേഷ്ഠ എന്ന ആളുമായി ശ്രദ്ധ പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാവുമെന്നും അതിനുള്ള മുന്നൊരുക്കത്തിലാണ് തുടങ്ങി അനേകം റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ബോളിവുഡിലെ പ്രമുഖരടക്കമുള്ള താരങ്ങളുമായി നടി പ്രണയിച്ചിരുന്ന കഥകളാണ് ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുന്നത്. നടന്‍ ആദിത്യ റോയിയുടെ പേരിനൊപ്പം ശ്രദ്ധ കപൂറിന്റെ പേരുകള്‍ ചേര്‍ത്ത് വെച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും നായിക-നായകന്മാരായി അഭിനയിച്ച ആഷിഖി 2 എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ താരങ്ങള്‍ പ്രണയത്തിലായി എന്നായിരുന്നു അഭ്യൂഹം. ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ ഡിന്നര്‍ കഴിക്കാന്‍ പുറത്ത് പോയതൊക്കെ വൈറലായി. അങ്ങനെയാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. പിന്നീട് എന്തുകൊണ്ടാണ് വേര്‍പിരിഞ്ഞതെന്ന് വ്യക്തമല്ല. രണ്ടാളുടെയും പശ്ചാത്തലം വ്യത്യസ്തമായതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സൂചനയുണ്ട്. എന്നാല്‍ ശ്രദ്ധയുടെ മാതാപിതാക്കള്‍ ഒരിക്കലും ആദിത്യയെ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നാണ് മറ്റൊരു കാരണം. കരിയര്‍ തുടങ്ങിയ ഉടനെ തന്നെ മകളൊരു പ്രണയത്തിലേക്ക് പോവുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തു. ആഷിഖി 2 വിന് ശേഷം ആദിത്യയും ശ്രദ്ധയും ഓക്കെ ജാനു എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. വ്യക്തിപരമായ പിണക്കങ്ങളൊന്നും ഇരുവര്‍ക്കുമില്ലെന്നാണ് അറിയുന്നത്. ആദിത്യയ്ക്കും ഏറെ മുന്‍പ് വന്‍രാജ് സവേരിയും ശ്രദ്ധയും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഹൈ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണ് ഇരുവരും. അക്കാലത്ത് അഞ്ച് വര്‍ഷത്തോളം ശ്രദ്ധ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് നടി വിദേശത്തേക്ക് പഠിക്കാന്‍ പോയതോടെയാണ് ഈ പ്രണയം അവസാനിക്കുന്നത്. പഠനത്തിന് ശേഷം സിനിമയില്‍ എത്തിയതോടെ മറ്റ് പ്രണയബന്ധങ്ങളിലേക്കും ശ്രദ്ധ കടന്നു. റോക്ക് ഓണ്‍ 2 എന്ന സിനിമയിലെ സഹനടനായ ഫര്‍ഹാന്‍ അക്തറുമായിട്ടും ശ്രദ്ധ പ്രണയിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടി തന്നെ ആ ബന്ധം അവസാനിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഫര്‍ഹാന്റെ വീട്ടില്‍ പോയ നടിയെ അവിടെ നിന്നും പിതാവ് ശക്തി കപൂര്‍ വലിച്ചിഴച്ച് കൊണ്ട് വന്നതായിട്ടും വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ഏറെ നാളുകള്‍ ഓണ്‍ലൈനില്‍ വാര്‍ത്തയായി പ്രചരിക്കുകയും ചെയ്തു. ശക്തി കപൂറും ശ്രദ്ധയുടെ ആന്റിയായ പത്മിനി കോലാപുരെയും അപ്രതീക്ഷിതമായി അക്തറിന്റെ വീട്ടിലെത്തിയപ്പോള്‍ ശ്രദ്ധ അവിടെ ഉണ്ടായിരുന്നു. മകളെ അവിടെ കണ്ടതോടെ ഇരുവരും ഫ്ളാറ്റില്‍ നിന്നും കൂട്ടി പുറത്തേക്ക് കൊണ്ട് പോയെന്നാണ് അന്ന് വന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. അവിടെ ഒരു പ്രശ്നം ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് ഒന്നും മിണ്ടാതെ നടി അവിടെ നിന്ന് പോവുകയായിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും അസംബന്ധമാണെന്ന് ശക്തിയും മകളും ഒരുപോലെ വ്യക്തമാക്കിയിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച്  more...

ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട യുവതി ദുരിതത്തിൽ; ജീവിതം വഴിമുട്ടി

സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട  more...

തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശമാകാൻ പകൽപ്പൂരം

തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്.  more...

പ്രണയവിവാഹം, മറ്റൊരാൾക്കൊപ്പം താമസം; കവിതയ്ക്ക് ആസിഡാക്രമണം, ദാരുണാന്ത്യം

കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ  more...

‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു  more...

HK Special


‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....

മെയ് 1ന് എങ്ങനെ പൊതു അവധിയായി ?

തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....

‘വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും’: മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....

ഹിജാബ് നിരോധിച്ചവരോട് മധുരപ്രതികാരം; 600ൽ 593 മാർക്ക് നേടി തബസ്സും ഷെയ്ഖ്; ആശംസിച്ച് ശശി തരൂര്‍

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്സിംഗ് കോളജുകൾക്ക് അനുമതി; ഉത്തർ പ്രദേശിൽ 27 എണ്ണം; കേരളത്തോട് അവഗണന

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....