പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച സീറ്റില്‍ നിന്ന് ഒരു സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കയും, മറ്റൊരു സീറ്റില്‍ കോണ്‍ഗ്രസ് നോമിനിയെ സ്ഥാനാര്‍ത്ഥി ആക്കുകയും കൂടിചെയ്യുന്ന സ്ഥിതി വന്നതോടെ കോട്ടയത്ത് ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി.
13 സീറ്റില്‍ കോണ്‍ഗ്രസും 9 സീറ്റില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗവും മത്സരിക്കുവാനായിരുന്നു തീരുമാനം അതില്‍ വൈക്കം സീറ്റ് ഇന്നലെ കോണ്‍ഗ്രസ് തിരിച്ചു മേടിച്ചു.
2015ല്‍ കേരള കോണ്‍ഗ്രസ് (എം) 11 സീറ്റില്‍ മത്സരിച്ചു. 6ല്‍ ജയിച്ചു. 11 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 8ല്‍ ജയിച്ചു. കേരള കോണ്‍ഗ്രസ് മത്സരിച്ച കടുത്തുരുത്തി, പൂഞ്ഞാര്‍ സീറ്റുകള്‍ കോൺഗ്രസിനു നൽകികൊണ്ടായിരുന്നു സീറ്റ് വിഭജനം പൂർത്തിയാക്കിയത്. ഇത് പാർട്ടിയിലെ ചിലരെ ഒതുക്കാൻമോസ് ജോസഫ് നടത്തിയ നീക്കമാണന്ന ആക്ഷേപം ഉയർന്നിരിക്കെയാണ് കടുത്തുരുത്തി നിയമസഭാ നിയോജക മണ്ഡലത്തിലെ കോൺഗ്രസുകാരെ സന്തോഷിപ്പിക്കാൻ വൈക്കം ഡിവിഷനും അവർക്ക് നൽകുന്നത്.
ജോസ് പക്ഷം 9 സീറ്റുമായി ഇടതുമുന്നണിയില്‍ ഒന്നാം കക്ഷിയായ സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടി ആയിരിക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനു കൈമാറുന്നതിലെ തര്‍ക്കമാണ് ജോസ് പക്ഷം യുഡിഎഫിനു പുറത്തു പോകാന്‍ കാരണം.
സീറ്റുവിഭജനത്തെ ചൊല്ലി കോട്ടയത്തെ ചില നേതാക്കള്‍ ജോസ് കെ മാണിക്കൊപ്പം മടങ്ങാനുള്ള നീക്കത്തിലാണ്. എന്നാല്‍ അവിടെ നിന്ന് അനുകൂല പ്രതികരണം കിട്ടാത്തതാണ് കാരണം.