News Beyond Headlines

30 Saturday
May

‘കുറച്ച് പഴയ നല്ല നിമിഷങ്ങള്‍’; ‘പികെ’ ഓര്‍മ്മകള്‍ പങ്കുവച്ച് അനുഷ്‌ക ശര്‍മ്മ

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി മാറിയ ചിത്രമായിരുന്നു 2014 ഡിസംബര്‍ 19 ന് പുറത്തിറങ്ങിയ 'പികെ'. ആമിര്‍ ഖാനും അനുഷ്‌ക ശര്‍മ്മയും അഭിനയിച്ച 'പികെ'യ്ക്ക് ഇന്ന് 7 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് ബോളിവുഡ് തരാം അനുഷ്‌ക ശര്‍മ്മ. ചിത്രത്തില്‍ ഷൂട്ടിംഗ് രംഗങ്ങളും രസകരമായ നിമിഷങ്ങളുമടങ്ങുന്ന വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. വീഡിയോയില്‍ അമീര്‍ ഖാനെയും സുശാന്ത് സിംഗ് രജ്പുത്തിനെയും കാണാം. 'പികെ'യില്‍ സുശാന്ത് അനുഷ്‌കയുടെ കാമുകനായാണ് അഭിനയിച്ചത്. 'പികെ' ലോകമെമ്പാടും 700 കോടിയാണ് നേടിയത്. ശേഷം എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി 'പികെ' മാറുകയും ചെയ്തു. ഹ്യൂമനോയിഡ് ഏലിയനായാണ് ചിത്രത്തില്‍ ആമിര്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഗംഭീരമായ അഭിനയം നിരൂപകരില്‍ നിന്ന് പ്രെശംസയും നേടി. ഒപ്പം വ്യത്യസ്തമായ കഥ പ്രേക്ഷകരും ഏറ്റെടുത്തു. അമീര്‍ ഖാനോടൊപ്പമുള്ള അനുഷ്‌ക ശര്‍മ്മയുടെ ആദ്യ ചിത്രമായിരുന്നു 'പികെ'. ജഗത് ജന്നി എന്ന പത്രപ്രവര്‍ത്തകന്‍ എന്ന കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിച്ചത്. അതേസമയം, സുശാന്ത് സിംഗ് രജ്പുതിന്റെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരുന്നു. കുറച്ചുനേരം മാത്രമേ സ്‌ക്രീനില്‍ തരാം ഉണ്ടായിരുന്നു എങ്കിലും ശക്തമായ കഥാപാത്രത്തെയാണ് സുശാന്ത് അവതരിപ്പിച്ചത്. \

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....