News Beyond Headlines

08 Tuesday
September

ഫോട്ടോഗ്രാഫര്‍ക്ക് വരന്റെ തല്ല്; സംഭവിച്ചതെന്തെന്ന് പൊട്ടിച്ചിരിച്ച ആ ‘വധു’ പറയുന്നു

വിവാഹദിനത്തില്‍ ഫോട്ടോഗ്രാഫര്‍ വധുവിന്റെ ഫോട്ടോ എടുക്കുന്നതിന്റെയും പിന്നാലെ അയാള്‍ വരന്റെ തല്ലുകൊള്ളുന്നതിന്റെയും വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
വീഡിയോയില്‍ കണ്ടത് ഇങ്ങനെ: വിവാഹവസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ എടുക്കുകയായിരുന്നു ക്യാമറാമാന്‍. കുറച്ചു കഴിഞ്ഞ് വരനെ മാറ്റിനിര്‍ത്തി ഫോട്ടോഗ്രാഫര്‍ വധുവിന്റെ സിംഗിള്‍ ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി. തന്റെ പങ്കാളിയുടെ ഫോട്ടോ എടുക്കുന്നത് കുറച്ചു നേരം വരന്‍ നോക്കി നിന്നു. എന്നാല്‍ കൂടുതല്‍ സമയം പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് ശ്രദ്ധ കൊടുക്കുന്നത് കണ്ട് ക്ഷുഭിതനായ വരന്‍ ക്യാമറാമാന്റെ തലയ്ക്ക് നോക്കി അടിച്ചു. എന്നാല്‍ പ്രതീക്ഷിച്ച പോലെ സംഭവം അടിപിടിയായില്ല. സംഭവം കണ്ട വധു നിയന്ത്രണം വിട്ട് പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. നിലത്തിരുന്നും കിടന്നും പൊട്ടിച്ചിരിച്ചു വധു. ഇത് കണ്ട് ക്യാമറാമാനും വരനും ചുറ്റുമുള്ളവരും ചിരിക്കാന്‍ തുടങ്ങി. ഈ വീഡിയോയാണ് കഴിഞ്ഞദിവസം വൈറലായത്. ചിലര്‍ വരന്റെ രോഷപ്രകടനത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം ആ പെണ്‍കുട്ടിയെയും ഇയാള്‍ അടിക്കുമെന്നാണ് ചിലര്‍ വീഡിയോ ഷെയര്‍ ചെയ്ത് പ്രതികരിച്ചത്. രേണുക മോഹന്‍ എന്ന യുവതിയാണ് ആദ്യം ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
എന്നാല്‍ ഇപ്പോഴിതാ, സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്നിരിക്കുകയാണ്. ഛത്തീസ്ഗഡിലെ യുവനടിയായ അനിക്രിതി ചൗഹാനാണ് സംഭവം വെളിപ്പെടുത്തുന്നത്. നടന്നത് യഥാര്‍ത്ഥ വിവാഹമല്ലെന്നും സിനിമാ ചിത്രീകരണമായിരുന്നെന്നാണ് അനിക്രിതി പറഞ്ഞത്. ആ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട വധുവും താനാണ്, ഷൂട്ടിംഗിനിടെയുള്ള ഒരു സീനാണ് വൈറലായതെന്ന് താരം പറഞ്ഞു. 'ഡാര്‍ലിംഗ് പ്യാര്‍ ജുക്താ നഹി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോയാണതെന്നും അനിക്രിതി പറഞ്ഞു. രേണുകയുടെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് നന്ദി പറഞ്ഞാണ് അനിക്രിതി ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല, തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലുടെയും അനിക്രിതി വസ്തുത പറഞ്ഞു. ആദ്യ വീഡിയോയ്ക്ക് ഇതുവരെ 15,000 അധികം റിട്വീറ്റുകളും 68,000 അധികം ലൈക്കുകയാണ് ലഭിച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....