News Beyond Headlines

22 Saturday
January

പ്രിയങ്കയുടെ കരച്ചില്‍, ഒരുമണിക്കൂര്‍ ഷൂട്ട് നിര്‍ത്തിവെച്ചു; മാനവ് കൗള്‍

ഷൂട്ടിനിടെ പ്രിയങ്ക ചോപ്ര തന്നെ ചവിട്ടിയെന്ന് നടന്‍ മാനവ് കൗള്‍. അതിനെതുടര്‍ന്ന് പ്രിയങ്ക കരയാന്‍ തുടങ്ങിയെന്നും ഒരുമണിക്കൂറോളം ഷൂട്ടിങ് നിര്‍ത്തിവെച്ചതായും മാനവ് പറഞ്ഞു. ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് മാനവ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകാശ് ഝാ സംവിധാനം ചെയ്ത ക്രൈം ഡ്രാമ ചിത്രമാണ് ജയ് ഗംഗാജല്‍. 2003 ലാണ് ചിത്രം പുറത്തിറങ്ങിയത്. പ്രിയങ്ക ചോപ്ര, മാനവ് കൗള്‍, രാഹുല്‍ ഭട്ട്, ക്വീന്‍ ഹരീഷ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'ഞാനും പ്രിയങ്കയും ഒരു ഫൈറ്റ് സീന്‍ ചെയ്യുകയായിരുന്നു. എഴുന്നേറ്റ് എന്നെ ചവിട്ടേണ്ടതായിരുന്നു സീന്‍. എന്നാല്‍ അവള്‍ അബദ്ധത്തില്‍ എന്റെ തൊണ്ടയിലാണ് ചവിട്ടിയത്. കുഴപ്പമില്ലായിരുന്നു. കാരണം ഒരു ആക്ഷന്‍ രംഗം ചെയ്യുമ്പോള്‍, എന്തെങ്കിലും തെറ്റ് സംഭവിക്കുമെന്നും പരിക്കേല്‍ക്കുമെന്നും നമുക്കറിയില്ലല്ലോ. ഉടനെ അവള്‍ കരയാന്‍ തുടങ്ങി. കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും അവള്‍ക്കത് ഏറെ സങ്കടമായിരുന്നു. ഒരുമണിക്കൂറോളം ഷൂട്ട് നിര്‍ത്തിവെച്ചു' മാനവ് പറഞ്ഞു. പ്രിയങ്ക ചൊപ്രയുടെ പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ജയ് ഗംഗാജല്‍. എസ് പി ആഭ മാഥുര്‍ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. പൊലീസ് സേനയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും അഴിമതിക്കെതിരായ പോരാട്ടവുമാണ് ചിത്രത്തില്‍ പറയുന്നത്. പ്രകാശ് ഝാ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വയനാട്ടിലെ മുതിര്‍ന്ന സിപിഎം നേതാവ് പി.എ. മുഹമ്മദ് അന്തരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ സിപിഎം ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമുതല്‍ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാല്‍നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന പി.എ.  more...

ഉടക്കിപ്പിരിയാന്‍ ഒരുങ്ങി മുന്‍ മുഖ്യമന്ത്രിയും പരീക്കറുടെ മകനും; ഗോവ ബി.ജെ.പിയില്‍ ഉരുള്‍പൊട്ടല്‍

പനാജി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ ഗോവ ബിജെപിയില്‍വിമത നീക്കം ശക്തം. സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കള്‍  more...

‘പനി ലക്ഷണമുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്; കോവിഡ് പരിശോധിക്കണം’

പനി ലക്ഷണങ്ങളുണ്ടെങ്കില്‍ പൊതുസ്ഥലങ്ങളില്‍ പോകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനിലക്ഷണമുള്ളവര്‍ കോവിഡാണോ എന്നു പരിശോധിക്കണം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവര്‍ ഹോം  more...

‘മമ്മൂട്ടിക്ക് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ കൊവിഡ് വന്നത്’ കോടിയേരി

തിരുവനന്തപുരം: കൊവിഡ് പടരുന്നതിനിടെ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയില്‍ നിന്നും ഒഴിവാക്കിയെന്ന വിമര്‍ശനമുയര്‍ന്നതോടെ വിശദീകരണവുമായി സിപിഎം  more...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരി?ഗണിക്കുന്നത്  more...

HK Special


‘മമ്മൂട്ടിക്ക് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ കൊവിഡ് വന്നത്’ കോടിയേരി

തിരുവനന്തപുരം: കൊവിഡ് പടരുന്നതിനിടെ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയില്‍ .....

രാജപ്രതിനിധി തൊഴുതിറങ്ങി, ശബരിമല നടയടച്ചു; വരുമാനം 151 കോടി, എത്തിയത് 21.36 ലക്ഷം തീര്‍ഥാടകര്‍

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ ദര്‍ശനത്തിനെത്തിയത് 21,36,551 തീര്‍ഥാടകര്‍. പമ്പാ .....

കെ മുരളീധരന്‍ നിലവാരം കുറഞ്ഞ് സംസാരിക്കരുത്; കോണ്‍ഗ്രസിനകത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനം കുറയുന്നുവെന്ന നിലപാട് ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസിനകത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനം കുറയുന്നുവെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി .....

പറയുന്നിടത്ത് ബസ് നിര്‍ത്തും; രാത്രി ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ ഇറക്കി കെഎസ്ആര്‍ടിസി

രാത്രിയില്‍ ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി എംഡി. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, .....

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും, നടവരവ് 150 കോടി

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും.ഹരിവരാസനം ചൊല്ലി നട .....