Tag Archives: joseph

ഏറ്റുമാനൂർ ജോസഫ് ഗ്രൂപ്പിന് ആശ നശിച്ച് കോൺഗ്രസുകാർ

കേരള കോൺഗ്രസ് (എം) മത്‌സരിച്ചിരുന്ന ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടു നൽകാൻ കോൺഗ്രസിൽ ധാരണ. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും ചെന്നിത്തലയും തമ്മിൽ ഇക്കാര്യത്തിൽ യോജിപ്പിൽ എത്തിയതായിട്ടാണ് പുറത്തുവരുന്ന വിവരം.
കടുത്തുരുത്തി, ഏറ്റുമാനൂർ, പൂഞ്ഞാർ അല്ലങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റുകൾ കേരള കോൺഗ്രസിന് നൽകാനാണ് ധാരണ ആയിരിക്കുന്നത്. ഇതോടെ ഏറ്റുമാനൂർ കൊതിച്ചിരുന്ന കോൺഗ്രസ് നേതാക്കളുടെ ആശ പൂർണമായും അസ്തമിച്ചിരിക്കുകയാണ്.
ചങ്ങനാശേരി , പാലാ മണ്ഡലങ്ങൾ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെട്ടതനുസരിച്ച് വിട്ടുകൊടുത്തതിനെ തുടർന്നാണ് ഏറ്റുമാനൂർ ജോസഫ് വിഭാഗം ഉറപ്പിച്ചിരിക്കുന്നത്.
ഏറ്റുമാനൂർ സീറ്റിൽ മികച്ച മത്‌സരം കാഴ്ച്ച വയ്ക്കാൻ സാധിക്കുന്ന നേതാക്കൾ ഇല്ല എന്നതും കോൺഗ്രസിനെ പിന്നോട്ട് വലിക്കുന്നുണ്ട്.
ജോസ് കെ.മാണിയുടെ ഒപ്പം നിന്ന് കളംമാറി ചവിട്ടി ജോസഫ് പക്ഷത്ത് എത്തിയ പ്രിൻസ് ലൂക്കോസിനെയാണ് അവിടെ യു ഡി എഫ് പണിഗണിക്കുന്നത്. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനായ പ്രിൻസിന് മണ്ഡലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോസഫിനൊപ്പം പണ്ടുമുതലേ നിൽക്കുന്ന അഡ്വ: മൈക്കിൾ ജയിംസും സീറ്റി്‌നായി ശ്രമിക്കുന്നുണ്ട്.

ഇരിക്കൂറിൽ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ച കെ.സി.ജോസഫ് ഇത്തവണ ചങ്ങനാശ്ശേരിയിൽ മത്സരിക്കും.
സി എഫ് തോമസിൻറെ മകൾ സിനി തോമസോ ,സഹോദരൻ സാജൻ ഫ്രാൻസിസോ. വി ജെ ലാലിയോ ചങ്ങനാശേരിയിൽ മത്സരിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അവിടെയും യുവനേതാക്കൾ പ്രശ്‌നമുണ്ടാക്കുമെന്നതിനാലാണ് മുതിർന്ന നേതാവിനെ തന്നെ ഇവിടെ മത്സരിപ്പിക്കുന്നത്. മാത്രമല്ല ഉമ്മൻചാണ്ടിയുടെ സുഹൃത്തും വിശ്വസ്തനുമായ കെ സി ജോസഫിന് സീറ്റ് കൊടുക്കണമെന്നത് അദ്ദേഹത്തിൻറെ താല്പര്യം പ്രകാരം കൂടിയാണ്.
ഇതിന്റെ ഉപകാരമായിട്ടാണ് .
പൂഞ്ഞാർ സീറ്റിനായി മുൻ ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി രംഗത്തുണ്ട്. ഹൈക്കമാന്റിനും താൽപര്യമുണ്ട്. അതിനാൽ കടുത്തുരുത്തി, ഏറ്റുമാനൂർ , കാഞ്ഞിരപ്പള്ളി സീറ്റുകളിലായിരിക്കും. ജോസഫ് ഗ്രൂപ്പ് മത്‌സരിക്കുക.

കടുത്തുരുത്തി പോയി പൂഞ്ഞാറും ,ജോസഫ് പക്ഷത്ത് പൊട്ടിത്തെറി

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലെ സീറ്റ് ധാരണ കഴിഞ്ഞപ്പോള്‍ കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ കലാപം. സീറ്റ് മോഹിച്ച് മറുപക്ഷത്തുനിന്ന് എത്തിയ പലര്‍കകും മത്‌സരിക്കാന്‍ ഇടമില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ജോസഫിന് ഒന്‍പത് സീറ്റുകള്‍ നല്‍കാന്‍ ധാരണ. നിലവില്‍ പിജെ ജോസഫും സംഘവും ഉണ്ടാക്കിയിരിക്കുന്ന ധാരണ അനുസരിച്ച് കടുത്തുരുത്തി പൂഞ്ഞാര്‍ സീറ്റുകള്‍ വേണ്ടന്ന് വയ്ക്കാനാണ്. എന്നാല്‍ പാരമ്പര്യ കേരള കോണ്‍ഗ്രസ് സീറ്റുകള്‍ വേണ്ടന്ന് വച്ചുള്ള കളിയില്‍ മാണി ഗ്രൂപ്പില്‍ നിന്ന് എത്തിയ യുവജന നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്.
ജില്ലാ പ്രസിഡന്റിന് സജി മഞ്ഞകടമ്പന്‍ പൂഞ്ഞാറില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കാന്‍ തയാറെടുത്തിരിക്കുകയായിരുന്നു. അതിനാണ് തിരിച്ചടി വന്നിരിക്കുന്നത്. ഏറ്റുമാനൂരും, കടുത്തുരുത്തിയിലും ഇതേ സ്ഥിതിയാണ്. പലരും തങ്ങളുടെ വിയോജിപ്പ് അറിയിച്ചു കഴിഞ്ഞു.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് ഒന്നായിരുന്നപ്പോള്‍ 11 സീറ്റിലാണ് അവര്‍ മത്സരിച്ചത്. ഇത്രയും സീറ്റ് തന്നെ വേണമെന്ന് ജോസഫ് ഇത്തവണയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ച ആറ് എണ്ണം നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 13 സീറ്റുകളില്‍ കോണ്‍ഗ്രസ്സും മത്സരിക്കുമെന്നാണ് പറയുന്നത്. പക്ഷെ ഒരു സീറ്റ് ലീഗിന് വിട്ടു നല്‍കാന്‍ സാധ്യതയുണ്ട്. അത് ഏതെന്ന കാര്യത്തില്‍ അടുത്ത ദിവസമേ ധാരണയുണ്ടാകൂ. കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

വൈക്കം. വെള്ളൂര്‍. കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ .തൃക്കൊടിത്താനം, കിടങ്ങൂര്‍ , അതിരമ്പുഴ ഡിവിഷനുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്.

പിളര്‍പ്പിന് മുമ്പുള്ള കേരള കോണ്‍ഗ്രസ് മത്സരിച്ച അത്രയും സീറ്റുകള്‍ ഇനി തരാന്‍ കഴിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ജയിച്ച സീറ്റുകള്‍ എന്ന കണക്ക് പ്രകാരം ആറ് സീറ്റേ കിട്ടൂ. അത് അംഗീകരിക്കാന്‍ ജോസഫ് തയ്യാറയില്ല. കുറഞ്ഞത് 10 സീറ്റെങ്കിലും കിട്ടണം എന്നതായിരുന്നു ആവശ്യം. ഒടുവില്‍ ഒമ്പത് സീറ്റില്‍ ധാരണയായി.

ജോസഫ് ഗ്രൂപ്പ് , കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി തീരുമാനിക്കും

കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ചതടക്കം മുഴുവന്‍ നിയമസഭ സീറ്റുകളും വിട്ടുതരണമെന്ന പി.ജെ. ജോസഫിന്റെ ആവശ്യം മുളയിലെ നുള്ളി കോണ്‍ഗ്രസ്. 15 സീറ്റാണ് ജോസഫ് പക്ഷം ആവശ്യപ്പെട്ടുന്നത്.

തദ്ദേശ-നിയമസഭ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും കോട്ടയത്ത് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് വിജയസാധ്യത കണക്കിലെടുത്ത് ജോസ് വിഭാഗം മത്സരിച്ച മുഴുവന്‍ സീറ്റും വിട്ടുതരണമെന്ന നിര്‍ദേശം ജോസഫ് മുന്നോട്ടുവെച്ചത്.

ജില്ല പഞ്ചായത്തിലും മാണിവിഭാഗം മത്സരിച്ച സീറ്റുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതുമുന്നണി പ്രവേശനത്തോടെ മാണി പക്ഷം മധ്യകേരളത്തില്‍ ദുര്‍ബലമായി. അണികള്‍ തങ്ങള്‍ക്കൊപ്പമാണ്. പ്രമുഖരടക്കം നേതാക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ വിജയസാധ്യത തങ്ങള്‍ക്കാണെന്നും ജോസഫ് ചൂണ്ടിക്കാട്ടി. ഇതിനോട് യോജിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. ഐ എ ഗ്രൂപ്പുകള്‍ ഒരുപോലെയാണ് ഇതിനെ എതിര്‍ത്തത്.

കോട്ടയത്ത് ജോസഫ് വിഭാഗത്തിനുള്ള ജയസാധ്യത കണക്കുകള്‍ സഹിതം കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. നിലവില്‍ മത്സരിച്ചതടക്കം എത്രസീറ്റുകള്‍ എന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനത്തിലെത്താന്‍ ചര്‍ച്ചയില്‍ ധാരണയാകാത്തതിനാല്‍ ഈമാസം 28ന് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ജോസഫുമായി ചര്‍ച്ച നടത്താനും ധാരണയായി.

രാജിയില്ല കോട്ടയത്ത് പോരുമുറുകി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് തന്റെ നോമിനി രാജിവയ്ക്കില്ലന്ന് തോമസ് ചാഴിക്കാടനെ കൊണ്ട് പ്രഖ്യാപിപ്പിച്ച് യുദ്ധമുഖം തുറന്ന് ജോസ് കെ മാണി. കഴിഞ്ഞ ദിവസം ജോസ് കെ മാണിയെ വിട്ട് പുറത്തുവരാന്‍ തോമസ് ചാഴിക്കാടനോട് അഭ്യാര്‍ത്ഥിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്റെ ഒപ്പമുള്ളവരെ നിരത്തിക്കാണിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് . എന്നാല്‍ തുടക്കം മുതല്‍ അരയും തലയും മുറുക്കി നിന്നിരുന്ന റോഷി അഗസ്റ്റിന്‍ പിന്നാോുമാറിയത് ചെറിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇന്ന് റോഷിയുമായി ചര്‍ച്ച നടത്തി വീണ്ടും പോരാട്ടത്തില്‍ സജീവമാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ അടിച്ചേല്‍പിക്കാന്‍ നോക്കുന്നത് അംഗീകരിക്കില്ലെന്നു കേരള കോണ്‍ഗ്രസ് എം (ജോസ് വിഭാഗം) ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചാഴികാടന്‍ എംപി, ഡോ.എന്‍.ജയരാജ് എംഎല്‍എ എന്നിവര്‍ പറഞ്ഞു. തങ്ങള്‍ പങ്കാളിയായ ഒരു ഉഭയകക്ഷി ചര്‍ച്ചയിലും ഇത്തരമൊരു ധാരണ ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് യുഡിഎഫ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് പദവി സംബന്ധിച്ചു ജോസഫ് വിഭാഗം മുന്നോട്ടുവച്ച അവകാശവാദം തള്ളിയതാണ്. ഒറ്റ രാത്രികൊണ്ട് കാലുമാറിയ ആള്‍ക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കാനാവില്ല എന്ന നിലപാട് യുഡിഎഫ് നേതൃത്വത്തെ അന്നത്തെ ചര്‍ച്ചയില്‍ത്തന്നെ അറിയിച്ചിരുന്നു എന്നും ഇരുവരും പറഞ്ഞു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തുടരുമെന്നും ഇരുവരും അറിയിച്ചു.സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് വിഭാഗം യോഗം ഇന്നു ചേരും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ജോസഫ് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു കേരള കോണ്‍ഗ്രസിലെ ജോസ്- ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച് യുഡിഎഫ് ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ചു നേരത്തേ ധാരണയുണ്ടായിരുന്നു. അതു പാലിക്കണമെന്നാണു ജോസ് വിഭാഗത്തോട് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ അവര്‍ അതു പാലിച്ചിട്ടില്ല. ഇതിനായി യുഡിഎഫ് യോഗം ചേര്‍ന്നു ചര്‍ച്ചയില്ലെന്നും തീരുമാനമെടുക്കുകയാണു ചെയ്യുകയെന്നും രമേശ് വ്യക്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍

ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ആലുവ തോട്ടപ്പടി സ്വദേശി ജോസഫാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 8.15 നു ക്ഷേത്രം ഓഫിസിലെ ലാന്‍ഡ് ഫോണിലേക്കാണു ഭീഷണി സന്ദേശമെത്തിയത്.

രാജീവ് ഗാന്ധി വധിക്കപ്പെട്ട മാതൃകയില്‍ സ്ത്രീയെ ഉപയോഗിച്ചായിരിക്കും ബോംബാക്രമണമെന്നും വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. ധീവരസഭ തീവ്ര ഗ്രൂപ്പില്‍പെട്ടതാണെന്നു പരിചയപ്പെടുത്തിയ ആളാണു വിളിച്ചത്. ഭീഷണി സന്ദേശം കിട്ടിയ ഉടനെ മാനെജര്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററെയും പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് തൃശൂര്‍ ജില്ലാ ബോംബ് സ്‌ക്വാഡും പൊലീസും ക്ഷേത്രത്തില്‍ പരിശോധന നടത്തി.
മുന്‍പും ഗുരുവായൂര്‍ ക്ഷേത്രത്തിനു ബോംബു ഭീഷണി ഉണ്ടായിട്ടുണ്ട്. ക്ഷേത്രം ബോംബിട്ടു തകര്‍ക്കുമെന്ന് 2015 ജൂലൈയിലായിരുന്നു ഒടുവിലത്തെ സന്ദേശം. 24 മണിക്കൂറിനകം ക്ഷേത്രം തകര്‍ക്കുമെന്നു ഗുരുവായൂര്‍ സിഐയുടെ ഫോണിലേക്കാണ് ഭീഷണി എത്തിയത്.