Tag Archives: kottayam

ഏറ്റുമാനൂർ ജോസഫ് ഗ്രൂപ്പിന് ആശ നശിച്ച് കോൺഗ്രസുകാർ

കേരള കോൺഗ്രസ് (എം) മത്‌സരിച്ചിരുന്ന ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടു നൽകാൻ കോൺഗ്രസിൽ ധാരണ. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും ചെന്നിത്തലയും തമ്മിൽ ഇക്കാര്യത്തിൽ യോജിപ്പിൽ എത്തിയതായിട്ടാണ് പുറത്തുവരുന്ന വിവരം.
കടുത്തുരുത്തി, ഏറ്റുമാനൂർ, പൂഞ്ഞാർ അല്ലങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റുകൾ കേരള കോൺഗ്രസിന് നൽകാനാണ് ധാരണ ആയിരിക്കുന്നത്. ഇതോടെ ഏറ്റുമാനൂർ കൊതിച്ചിരുന്ന കോൺഗ്രസ് നേതാക്കളുടെ ആശ പൂർണമായും അസ്തമിച്ചിരിക്കുകയാണ്.
ചങ്ങനാശേരി , പാലാ മണ്ഡലങ്ങൾ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെട്ടതനുസരിച്ച് വിട്ടുകൊടുത്തതിനെ തുടർന്നാണ് ഏറ്റുമാനൂർ ജോസഫ് വിഭാഗം ഉറപ്പിച്ചിരിക്കുന്നത്.
ഏറ്റുമാനൂർ സീറ്റിൽ മികച്ച മത്‌സരം കാഴ്ച്ച വയ്ക്കാൻ സാധിക്കുന്ന നേതാക്കൾ ഇല്ല എന്നതും കോൺഗ്രസിനെ പിന്നോട്ട് വലിക്കുന്നുണ്ട്.
ജോസ് കെ.മാണിയുടെ ഒപ്പം നിന്ന് കളംമാറി ചവിട്ടി ജോസഫ് പക്ഷത്ത് എത്തിയ പ്രിൻസ് ലൂക്കോസിനെയാണ് അവിടെ യു ഡി എഫ് പണിഗണിക്കുന്നത്. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനായ പ്രിൻസിന് മണ്ഡലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോസഫിനൊപ്പം പണ്ടുമുതലേ നിൽക്കുന്ന അഡ്വ: മൈക്കിൾ ജയിംസും സീറ്റി്‌നായി ശ്രമിക്കുന്നുണ്ട്.

ഇരിക്കൂറിൽ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ച കെ.സി.ജോസഫ് ഇത്തവണ ചങ്ങനാശ്ശേരിയിൽ മത്സരിക്കും.
സി എഫ് തോമസിൻറെ മകൾ സിനി തോമസോ ,സഹോദരൻ സാജൻ ഫ്രാൻസിസോ. വി ജെ ലാലിയോ ചങ്ങനാശേരിയിൽ മത്സരിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അവിടെയും യുവനേതാക്കൾ പ്രശ്‌നമുണ്ടാക്കുമെന്നതിനാലാണ് മുതിർന്ന നേതാവിനെ തന്നെ ഇവിടെ മത്സരിപ്പിക്കുന്നത്. മാത്രമല്ല ഉമ്മൻചാണ്ടിയുടെ സുഹൃത്തും വിശ്വസ്തനുമായ കെ സി ജോസഫിന് സീറ്റ് കൊടുക്കണമെന്നത് അദ്ദേഹത്തിൻറെ താല്പര്യം പ്രകാരം കൂടിയാണ്.
ഇതിന്റെ ഉപകാരമായിട്ടാണ് .
പൂഞ്ഞാർ സീറ്റിനായി മുൻ ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി രംഗത്തുണ്ട്. ഹൈക്കമാന്റിനും താൽപര്യമുണ്ട്. അതിനാൽ കടുത്തുരുത്തി, ഏറ്റുമാനൂർ , കാഞ്ഞിരപ്പള്ളി സീറ്റുകളിലായിരിക്കും. ജോസഫ് ഗ്രൂപ്പ് മത്‌സരിക്കുക.

കോട്ടയത്ത് യുവനേതൃത്വം കോൺഗ്രസിൽ ഇടയുന്നു

പി സി ജോർജിനെയും മാണി സി കാപ്പനെയും സ്ഥാനാർത്ഥി ആക്കാനുള്ള മുതിർന്ന നേതാക്കളുടെ നീക്കത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് കോൺഗ്രസിൽ നിന്ന് പ്രധാനനേതാക്കൾ കൂടുമാറ്റത്തിന്ഒ രുങ്ങുന്നു.
ഏറ്റുമാനൂർ, പാലാ, പൂഞ്ഞാർ , കാഞ്ഞിരപ്പള്ളി സീറ്റുകൾ ആഗ്രഹിച്ച് ജോലികൾ തുടങ്ങിവെച്ച ആളുകളെ ലക്ഷ്യമിട്ടാണ് മറുപക്ഷത്തുനിന്ന് നീക്കം തുടങ്ങിയിരിക്കുന്നത്.
കേരള കോൺഗ്രസിലെ ജോസ് കെ മാണി പക്ഷത്തെ പുറത്താക്കിയതോടെ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന ആറിൽ അഞ്ചു സീറ്റുകളും ഇനി കോൺഗ്രസിന് മത്സരിക്കാൻ ലഭിക്കുമെന്ന പ്രതീക്ഷയ്ക്കിടെ പുതിയ നീക്കം കോട്ടയത്തെ കോൺഗ്രസുകാരുടെ സ്ഥിതി വീണ്ടും അധോഗതി ആക്കി.

പൂഞ്ഞാറിലും പാലായിലും ഉൾപ്പെടെ ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി എന്നീ 5 സീറ്റുകളെങ്കിലും കോൺഗ്രസിന് മത്സരിക്കാൻ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കൾ. എന്നാൽ പിസി ജോർജ് തിരികെ വരുന്നതോടെ പൂഞ്ഞാറും മാണി സി കാപ്പൻ എത്തുന്നതോടെ പാലായും നഷ്ടപ്പെടുമെന്നുറപ്പായി. മുൻപ് ജോസഫ് വിഭാഗം മത്സരിച്ച ജില്ലയിലെ ഏക സീറ്റെന്ന നിലയിൽ കടുത്തുരുത്തി അവർക്ക് വിട്ടുനൽകുന്നതിൽ ആർക്കും തർക്കമില്ല.

മരിക്കുന്നതിനു മുമ്പ് സിഎഫ് തോമസ് ജോസഫ് വിഭാഗത്തോടൊപ്പമായിരുന്നെന്ന കാരണത്താൽ ചങ്ങനാശ്ശേരിയും ജോസഫ് അവകാശപ്പെടുകയാണ്.

എങ്കിലും അതിനു വഴങ്ങാതെ കോട്ടയത്ത് രണ്ടാം സീറ്റായി ചങ്ങനാശ്ശേരിയും മൂന്നും നാലും സീറ്റുകളായി ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയുമാണ് ജോസഫ് വിഭാഗം അവകാശപ്പെടുന്നത്.

ഇതോടെ ജോസഫിൻറെ നാലും പൂഞ്ഞാറും പാലായും കൂടിയാകുമ്പോൾ മുമ്പ് ജോസ് കെ മാണി വിഭാഗം ഉണ്ടായിരുന്ന കാലത്തെ മുഴുവൻ സീറ്റുകളും വീണ്ടും ഘടകകക്ഷികൾക്കായി മാറുകയാണ്.

ഇങ്ങനെവന്നാൽ കോൺഗ്രസിന് മത്സരിക്കാൻ ലഭിക്കുക പഴയ സീറ്റുകളായ പുതുപ്പള്ളിയും കോട്ടയവും ഇടതു കോട്ടയായ വൈക്കവും മാത്രമാണ്. കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ എന്നിവയിൽ ഒരു സീറ്റുകൂടി ചിലപ്പോൾ ലഭിച്ചേക്കാം.

ജില്ലയിലാകെ മുന്നൂറു പ്രവർത്തകർ തികച്ചില്ലാത്ത ജോസഫിൻറെ പാർട്ടി 4 സീറ്റുകളിൽ മത്സരിക്കുകയാണ് ഇത് അംഗീകരികകാൻ ആവില്ലന്നാണ് ഒരു മുതിർന്ന യുവ നേതാവ് പറഞ്ഞത്.

ചങ്ങനാശ്ശേരിയിൽ ഡോ. അജിസ് ബെൻ മാത്യുവും , ഏറ്റുമാനൂരിൽ ലതികാ സുഭാഷും ഫിലിപ്പ് ജോസഫും, പൂഞ്ഞാറിൽ ടോമി കല്ലാനിയും, കാഞ്ഞിരപ്പള്ളിയിൽ ജോഷി ഫിലിപ്പുമൊക്കെ മത്സരിക്കാൻ തക്കം പാർത്തിരുന്നവരാണ്. പാലായിൽ ജോസഫ് വാഴയ്ക്കനെയും ടോമി കല്ലാനിയെയും പരിഗണിച്ചിരുന്നു.

ഇത്തവണകൂടി അവസരം ലഭിച്ചില്ലെങ്കിൽ കല്ലാനിയേയും ലതികയേയും ജോഷി ഫിലിപ്പിനെപ്പോലെയുമുള്ളവരുടെ രാഷ്ട്രീയ ഭാവിതന്നെ അവതാളത്തിലാകും. ഗോപകുമാർ നാട്ടകം സുസ്ലഷ് തുടങ്ങിയ നേതാക്കളും ഹൈക്കമാന്റിന്റെ തീരുമാനത്തിൽ പ്രതീക്ഷിച്ച് ഇരിക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടായില്ലങ്കിൽ പാരമ്പര്യ സീറ്റുകളിൽ ഇവരിൽ ചിലരെ എതിർ പക്ഷത്ത് കാണാനും ഇടയുണ്ട്.

കോട്ടയത്ത് പോളിങ്ങ് കുറഞ്ഞു ആശങ്കയില്‍ കോണ്‍ഗ്രസ്

ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം ഇല്ലാതായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ പോളിങ്ങ് ശതമാനം കുറഞ്ഞത് കോട്ടയത്തെ കോണ്‍ഗ്രസ് ക്യാമ്പിനെ ആശങ്കയിലാക്കുന്നു.
ജില്ലയിലെ ഏല്ലാ പ്രവര്‍ത്തനങ്ങളും ഏകോപ്പിച്ച് ആവശ്യത്തിന് ഫണ്ടുകള്‍ എത്തിച്ച് മുന്നോട്ടു കൊണ്ടുപോയിരുന്നത് ഉമ്മന്‍ചാണ്ടിയാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അദ്ദേഹം പരസ്യപ്രചരണത്തില്‍ നിന്ന് പാടെ മാറിയത് വല്ലാതെ ഉലച്ചു കളുഞ്ഞു എന്നാണ് നേതാക്കള്‍ പറയുന്നത്.
പകരം നേതൃത്വം ഏറ്റെടുത്ത തിരുവഞ്ചൂരിന് ജില്ലയിലെ എല്ലാവരെയും ഒരുപോലെ കൊണ്ടുപോകാന്‍ സാധിച്ചില്ല. സീറ്റ് വിഭജനത്തില്‍ പോലും തിരുവഞ്ചൂര്‍ സ്വന്തം ആളുകളെ തിരികി കയറ്റി എന്ന ആക്ഷേപം ഐ ഗ്രൂപ്പിനും, എ ഗ്രൂപ്പിനുമുണ്ട്.

ഇടതുപക്ഷവും, ബിജെപിയും അവരവരുടെ വോട്ടുകള്‍ ചെയ്യിക്കാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിന് ശ്രമിച്ചില്ലന്ന റിപ്പോര്‍ട്ടാണ് ഡി സി സി മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് പോരിനെ തുടര്‍ന്ന് സീറ്റ് പോരടിച്ച് വാങ്ങിയ ജോസഫ് ഗ്രൂപ്പ് മെയ്യനങ്ങി ഒരു വാര്‍ഡിലും ജോലി ചെയ്തിട്ടില്ലന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. വെള്ളൂര്‍ ഡിവിഷന്‍ ഒഴികെ ഒരിടത്തും അവര്‍ പണം ഇറക്കി പ്രചരണം നടത്തിയിട്ടില്ല.

രണ്ടാംഘട്ടത്തില്‍ കനത്ത പോളിങ്. പ്രാഥമിക കണക്കുകള്‍പ്രകാരം അഞ്ച് ജില്ലയിലും 76 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി. 80 ശതമാനത്തോളംപേര്‍ വോട്ടുചെയ്ത വയനാടാണ് മുന്നില്‍– 79.46 ശതമാനം. പിന്നിലുള്ള കോട്ടയവും ഒട്ടും മോശമാക്കിയില്ല– 73.91 ശതമാനം. പാലക്കാട്- 77.97, എറണാകുളം- 77.13, തൃശൂര്‍ – 75.03 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. അന്തിമകണക്കില്‍ പോളിങ് ശതമാനം വര്‍ധിക്കാമെങ്കിലും അതിന്റെ മേന്‍മയില്‍ ജില്ലയിലെ ആധിപത്യം നിലനിര്‍ത്താം എന്ന വിശ്വാസം കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ക്ക് ഇല്ല.
ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കാത്ത നിലയുണ്ടായി , നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നങ്ങള്‍ ഒത്തു തീര്‍ന്നില്ലങ്കില്‍ കോട്ടയം ഡി സി സിക്ക് വന്‍ തിരിച്ചടി ആകും ഉണ്ടാവുകയെന്ന് ഒരു യുവജന നേതാവ് വ്യക്തമാക്കി.

രാജിയില്ല കോട്ടയത്ത് പോരുമുറുകി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് തന്റെ നോമിനി രാജിവയ്ക്കില്ലന്ന് തോമസ് ചാഴിക്കാടനെ കൊണ്ട് പ്രഖ്യാപിപ്പിച്ച് യുദ്ധമുഖം തുറന്ന് ജോസ് കെ മാണി. കഴിഞ്ഞ ദിവസം ജോസ് കെ മാണിയെ വിട്ട് പുറത്തുവരാന്‍ തോമസ് ചാഴിക്കാടനോട് അഭ്യാര്‍ത്ഥിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്റെ ഒപ്പമുള്ളവരെ നിരത്തിക്കാണിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് . എന്നാല്‍ തുടക്കം മുതല്‍ അരയും തലയും മുറുക്കി നിന്നിരുന്ന റോഷി അഗസ്റ്റിന്‍ പിന്നാോുമാറിയത് ചെറിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇന്ന് റോഷിയുമായി ചര്‍ച്ച നടത്തി വീണ്ടും പോരാട്ടത്തില്‍ സജീവമാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ അടിച്ചേല്‍പിക്കാന്‍ നോക്കുന്നത് അംഗീകരിക്കില്ലെന്നു കേരള കോണ്‍ഗ്രസ് എം (ജോസ് വിഭാഗം) ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചാഴികാടന്‍ എംപി, ഡോ.എന്‍.ജയരാജ് എംഎല്‍എ എന്നിവര്‍ പറഞ്ഞു. തങ്ങള്‍ പങ്കാളിയായ ഒരു ഉഭയകക്ഷി ചര്‍ച്ചയിലും ഇത്തരമൊരു ധാരണ ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് യുഡിഎഫ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് പദവി സംബന്ധിച്ചു ജോസഫ് വിഭാഗം മുന്നോട്ടുവച്ച അവകാശവാദം തള്ളിയതാണ്. ഒറ്റ രാത്രികൊണ്ട് കാലുമാറിയ ആള്‍ക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കാനാവില്ല എന്ന നിലപാട് യുഡിഎഫ് നേതൃത്വത്തെ അന്നത്തെ ചര്‍ച്ചയില്‍ത്തന്നെ അറിയിച്ചിരുന്നു എന്നും ഇരുവരും പറഞ്ഞു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തുടരുമെന്നും ഇരുവരും അറിയിച്ചു.സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് വിഭാഗം യോഗം ഇന്നു ചേരും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ജോസഫ് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു കേരള കോണ്‍ഗ്രസിലെ ജോസ്- ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച് യുഡിഎഫ് ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ചു നേരത്തേ ധാരണയുണ്ടായിരുന്നു. അതു പാലിക്കണമെന്നാണു ജോസ് വിഭാഗത്തോട് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ അവര്‍ അതു പാലിച്ചിട്ടില്ല. ഇതിനായി യുഡിഎഫ് യോഗം ചേര്‍ന്നു ചര്‍ച്ചയില്ലെന്നും തീരുമാനമെടുക്കുകയാണു ചെയ്യുകയെന്നും രമേശ് വ്യക്തമാക്കി.

രണ്ടു കല്‍പ്പിച്ച് ജോസഫ്

നിലയില്ലാകയത്തില്‍ ജോസ്

എതിര്‍ത്ത് നിന്ന് മുന്നണി വിടണം, അല്ലങ്കില്‍ എല്ലാം അവസാനിപ്പിച്ച് കീഴടങ്ങണം.  അരനൂറ്റുകാലം കേരള രാഷ്ട്രീയത്തെ സ്വന്തം കീശയിലാക്കി കളിച്ച രാഷ്ട്രീയ നേതാവിന്റെ മകനുമുന്നില്‍ ഈ രണ്ടു വഴിമാത്രം.

കോട്ടയം , ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്‍തുണയും, ബെന്നിബഹനാനും, രമേശ് ചെന്നിത്തലയും കൂടി പി ജെ ജോസഫിന് പിന്നില്‍ അണിനിരന്നതോടെ നിലയില്ലാ കയത്തില്‍ ആയിരിക്കുകയാണ് ജോസ് കെ മാണി.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസ് വിഭാഗക്കാരനായ പ്രസിഡന്റിനെ പുറത്താക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചതായി പി ജെ ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു കഴിഞ്ഞു.
രാജിവയ്ക്കാനുള്ള അന്ത്യശാസനം തള്ളിയതിനാല്‍ ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരും. കോണ്‍ഗ്രസിനൊപ്പം മുസ്ലിംലീഗും പിന്തുണയ്ക്കുമെന്ന് ജോസഫ് ചങ്ങനാശേരിയിലാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇനി തീരുമാനം എടുക്കാതിരിക്കാന്‍ ജോസ് കെ മാണിക്ക് കഴിയാത്ത സ്ഥിതിയാണ്.

യുഡിഎഫിലെ ഘടകകക്ഷികള്‍ മുഴുവനും കോണ്‍ഗ്രസ് പ്രത്യേകമായും നടത്തിയ എല്ലാ അനുരഞ്ജന ശ്രമവും പാളിയതോടെയാണ് ജോസഫ് അവിശ്വാസത്തിലേക്ക് നീങ്ങുന്നത്. ജില്ലാ പഞ്ചായത്തില്‍ രണ്ട് അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ ജോസഫ് ഗ്രൂപ്പിന് അവിശ്വാസം കൊണ്ടുവരാന്‍ കഴിയില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ എട്ടംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ പറ്റും. ആദ്യം ജോസഫിനെ പിന്തുണച്ചും പിന്നെ രണ്ടിടത്തും ചേരാതെയും ആടിക്കളിച്ച കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനായിരുന്നു ഇതുവരെ ജോസഫിന്റെ ശ്രമം. ഇത് വിജയിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

ജില്ലാപഞ്ചായത്തില്‍ ആകെ 22 അംഗങ്ങളാണുള്ളത്. ജോസ് പക്ഷത്ത് നാലും ജോസഫിന് രണ്ടും അംഗങ്ങള്‍. കോണ്‍ഗ്രസിന് എട്ട് പേര്‍. ജനപക്ഷത്തിന് ഒരാളുണ്ട്. സിപിഐ എം ആറ്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് ഇടതുമുന്നണിയുടെ കക്ഷിനില.

ഇടതുമുന്നണിക്ക് എം പി മാര്‍ കൂടുമോ

 

കോട്ടയം ജില്ലാപഞ്ചായത്തിലെ അധികാരതര്‍ക്കം പിടിവിടുന്നതോടെ കേരളത്തിലെ എം പി മാരുടെ ബലാബലത്തില്‍ മാറ്റം വരുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മുറുകുന്നു. പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന പരസ്യനിലപാട് സ്വീകരിച്ച ജോസ് വിഭാഗത്തോട് യുഡിഎഫ് നേതൃത്വം നിലപാട് കടുപ്പിച്ചു. ജോസ് കെ. മാണി വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് സ്ഥാനം രാജി വെച്ച ശേഷം മാത്രമേ ഉപാധികളില്‍ ചര്‍ച്ചയുള്ളുവെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.
നിലവില്‍ തന്റെ നോമിനി രാജിവയ്ക്കില്ലന്ന നിലപാടിലാണ് ജോസ് കെ മാണി. മുന്നണി വിടാനും തയാറാണന്ന സൂചന അദേത്തം നല്‍കി കഴിഞ്ഞു. ഇടതുമുന്നണിയിലേക്ക് പ്രവേശനത്തിന് ശ്രമിക്കുകയാണന്ന സൂചനകള്‍ പുറത്തുവന്നു കഴിഞ്ഞു.
സി പി ഐ യുടെ എതിര്‍പ്പാണ് ഇതിന് നടസം അത് മാറ്റിക്കിട്ടാന്‍ ജോസ് കെ മാണി തന്നെ നീക്കം തുടങ്ങിയിട്ടുണ്ട്.
അങ്ങനെയെങ്കില്‍ കോട്ടയം എം പി സ്ഥാനവും, രാജ്യസഭാ എംപി സ്ഥാനവും യു ഡി എഫിന് കുറയും.

പറന്നിറങ്ങുന്ന വികസനം

 

ഒടുവില്‍ ശബരിമല വിമാന താവളം കോട്ടയത്ത് ലാന്റ് ചെയ്യുകയാണ്. എരുമേലിക്കു സമീപത്തെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതോടെ വിമാനത്താവള പദ്ധതി നിര്‍ണായക ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതിക്കാവശ്യമായ 2263 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വിമാനത്താവള പദ്ധതിക്കു മേല്‍നോട്ടം വഹിക്കുമ്പോള്‍, കണ്ണൂര്‍ വിമാനത്താവളം മാനേജിങ് ഡയറക്ടറും ശബരിമല വിമാനത്താവള പദ്ധതി സ്‌പെഷല്‍ ഓഫിസറുമായ വി. തുളസീദാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണു പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

സ്ഥലം ഏറ്റെടുക്കുന്നതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് അനുമതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കാനാണ് ശബരിമല വിമാനത്താവളം പദ്ധതി സ്‌പെഷല്‍ ഓഫിസിന്റെ ആലോചന. ഇതിനു മുന്നോടിയായുള്ള നടപടി ക്ജ്ഞങ്ങള്‍ ആസ്ലഭിച്ചു.

എല്ലാ ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുന്ന രാജ്യാന്തര വിമാനത്താവളമാണ് ശബരിമലയില്‍ നിര്‍മിക്കുന്നതെന്നാണു സൂചന. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വികസനത്തിനും കേരളത്തിന്റെതന്നെ ഭാവി വളര്‍ച്ചയ്ക്കും വിമാനത്താവളം മുതല്‍ക്കൂട്ടാകും
കായല്‍ടൂറിസം മേഖലയും ഇതോടെ ദൂരങ്ങളില്‍നിന്നെത്തുന്ന സഞ്ചാരികളുടെ അരികിലെത്തുന്നു. തേക്കടി, മൂന്നാര്‍, ഗവി, വാഗമണ്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികള്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രവാസികള്‍ എന്നിവരില്‍നിന്നുള്ള വരുമാനം വിമാനത്താവളത്തിനു ലാഭകരമായി പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. സുഗന്ധ വ്യഞ്ജനവും റബറും ഉള്‍പ്പെടുന്ന മലയോര കാര്‍ഷിക മേഖലയിലെ ചരക്കുനീക്കവും വിമാനത്താവളത്തിന്റെ ഭാവിവരുമാനത്തിലേക്കുള്ള വാതിലുകളാണ്.
ഇവിടെനിന്നു ശബരിമലയിലേക്കുള്ള ദൂരം 48 കിലോമീറ്റര്‍ മാത്രമാണെന്നിരിക്കെ, വിദൂരസംസ്ഥാനങ്ങളില്‍നിന്നു പോലും എത്തുന്ന അയ്യപ്പഭക്തരുടെ സുഗമയാത്രയ്ക്കു വിമാനത്താവളം പ്രയോജനകരമാവും.
വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കിഴക്കന്‍ കോട്ടയത്തെ കാത്തിരിക്കുന്നത് വന്‍ വികസന സാധ്യതകളാണ്.

ചേട്ടനുള്ളപ്പോള്‍ സാറുമാര്‍ക്ക് എന്തിനാവോട്ട്

കോട്ടയം : പ്രീയപ്പെട്ട നേതാവ് സ്ഥാനാര്‍ത്ഥിയായതോടെ കോട്ടയംകാര്‍ ആവേശ തിമിര്‍പ്പിലാണ്. ഇതുവരെ മണ്ഡലം കാണാത്ത സ്വീകരണമാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് ജനങ്ങള്‍ നല്‍കുന്നത് ഹൃദ്യമായ സ്നേഹ സ്വീകരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ദിനങ്ങള്‍ അടുത്തതോടെ ജില്ല കൂടുതല്‍ ആവേശത്തിലേക്ക്. തിരക്കു പിടിച്ച പരിപാടികളാണ് ഈ ആഴ്ചയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അരങ്ങേറുന്നത്. അതില്‍ മുന്നിലാണ് കോട്ടയം കാരുടെ വാസവന്‍ ചേട്ടന്‍.

ചേട്ടാന്ന് വിളിക്കാവുന്ന ആളുപ്പോള്‍ സാറേന്ന് വിളിക്കണ്ടവര്‍ക്ക് ഞങ്ങള്‍ എന്തിനാണ് വോട്ടു ചെയ്യുന്നത് , കെ എം മാണിയുടെ കുത്തക മണ്ഡമായ പാലയിലെ പ്രചരണത്തിന് എത്തിയ വി എന്‍ വാസവനെ ജനങ്ങള്‍ സ്വീകരിച്ചത് ഈ വാക്കുകള്‍ കൊണ്ടാണ്. തങ്ങളിലൊരാളായി കണ്ട് അവര്‍ സ്ഥാനാര്‍ഥിയെ നെഞ്ചേറ്റുന്നു. തരംഗമാണ് എവിടെയും.
പ്രചാരണം പുരോഗമിക്കുമ്പോള്‍ കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രണ്ടു തവണ ജനങ്ങളെ നേരില്‍ കണ്ട് താന്‍ സംസാരിച്ചു കഴിഞ്ഞു. ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദശിച്ച ശേഷമുള്ള പൊതുപര്യടനമാണിപ്പോള്‍ പുരോഗമിക്കുന്നത്.

നഗരത്തിന്റെയും ഗ്രാമത്തിന്റെയും സ്‌നേഹം ഒരുപോലെ ഏറ്റുവാങ്ങിയാണ് പ്രചാരണം.
അശരണര്‍ക്ക് അഭയമേകുന്ന കേന്ദ്രങ്ങളും സ്ഥാപനങ്ങളും വാസവന്‍ സന്ദര്‍ശിച്ചത് സാന്ത്വന സ്പര്‍ശത്തോടെ. അനേകര്‍ക്ക് ആലംബമായ അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നായകന്‍ അവിടങ്ങളിലെ കണ്ണീരൊപ്പി. കൈപ്പുഴയിലെ വികലാംഗ ഭവനമായ സെന്റ് തോമസ് അസൈലയിലെ സന്ദര്‍ശനവും വികാര നിര്‍ഭരമായിരുന്നു. ”നിങ്ങള്‍ക്കല്ലാതെ വേറെ ആര്‍ക്കും വോട്ടു കൊടുക്കില്ല. ഒന്നുമില്ലാതിരുന്ന ഞങ്ങളെ ഇത്രയൊക്കെ ആക്കിയത് നിങ്ങളാ’- അവിടുത്തെ അന്തേവാസി അച്ചുക്കുട്ടി വാസവനോട് പറഞ്ഞത് ഇങ്ങനെ.

കലാലയങ്ങളിലെല്ലാം ത്രസിപ്പിക്കുന്ന വരവേല്‍പ്പാണ് ലഭിക്കുന്നത്. ക്യകമ്പസുകളുടെ പ്രിയ താരമായി വി എന്‍ വി മാറി. വ്യവസായ സ്ഥാപനങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും സ്ഥാനാര്‍ഥി എത്തിയപ്പോള്‍ ദൃശ്യമായത് വര്‍ധിത ആവേശം. കാര്‍ഷിക മേഖലയിലും ലഭിക്കുന്നത് സ്‌നേഹ നിര്‍ഭര വരവേല്‍പ്പ്.
പൊതുപര്യടനം ആരംഭിച്ചത് വൈക്കത്തിന്റെ ചുവന്ന മണ്ണില്‍നിന്ന്. ജനനായകന് ഓരോയിടവും സമ്മാനിച്ചത് അവിസ്മരണീയ വരവേല്‍പ്പ്. പിറവം മണ്ഡലത്തിലായിരുന്നു അടുത്ത പര്യടനം. മീനച്ചൂടിനെ വെല്ലുന്ന ആവേശത്തോടെയാണ് എല്ലായിടത്തും സ്ഥാനാര്‍ഥിയെ ഹൃദയത്തിലേറ്റിയത്. കാര്‍ഷിക മേഖലയായ കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ കിഴക്കന്‍ പ്രദേശത്തായിരുന്നു അടുത്ത ദിവസത്തെപ്രയാണം. ”മോനെ ഒന്ന് അടുത്ത് കാണാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചതില്‍ വലിയ സന്തോഷം’– 84 കാരിയായ അന്നമ്മ മത്തായി ഉഴവൂരില്‍ വാസവനെ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ പറഞ്ഞത് .

ഇല്ലിക്കലില്‍ നിന്നും ഒരു രാത്രി പെട്ടന്നു കാണാതായ ഹാഷിമും ഹബീബയും എവിടെ?

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ കുട്ടികളെ തനിച്ചാക്കി ഭക്ഷണം വാങ്ങാന്‍ പുറത്തേയ്ക്കു പോയ ഹാഷിമും ഹബീബയും എവിടെ? കുടുംബത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന ഹാഷിമിനെയും ഹബീബയെയും ഒരു ദിവസം പെട്ടന്ന് കാണാതായതിനു പിന്നില്‍ ദുരൂഹത അവശേഷിക്കുന്നു.കോട്ടയം ഇല്ലിക്കല്‍ സ്വദേശികളായ ഇരുവരും രണ്ടു കുട്ടുകളോടൊപ്പമായിരുന്നു താമസം.എന്നാല്‍ സംഭവത്തിനു പിറ്റേ ദിവസമാണ് രാത്രിയില്‍ പുറത്തു പോയ ഇവരെ കാണാതായ വിവരം കുട്ടികള്‍ ബന്ധുക്കളെ അറിയിക്കുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ തിരോധാനത്തിനു പിന്നില്‍ എന്താണ് കാരണമെന്നോ ഇവരെവിടെയാണെന്നോ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേരളത്തിന്റെ പലഭാഗങ്ങളിലായി അന്വേഷണം നടത്തി വരികയാണ്.

നാട്ടുകാരോട് വളരെ സ്‌നേഹപൂര്‍വ്വം പെരുമാറിയിരുന്ന ഹാഷിം മാനസീക രോഗത്തിനു ചികില്‍സിച്ചിരുന്നെന്നാണ് വിവരം.ഇയാളുടെ ഭാര്യ ഹബീബ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.ഹാഷിമിന്റെഅമ്മ ജീവിച്ചിരുന്ന കാലത്ത് അവരോട് ഇയാള്‍ കാണിക്കുന്ന അടുപ്പം മൂലം ഹബീബ ഇരുവരുമായി വഴക്കിടുക പതിവായിരുന്നു.ദാമ്പത്തിക പ്രശ്‌നങ്ങളും ഇരുവരെയും അലട്ടിയിരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.എന്നാല്‍ എല്ലാവരോടും വളരെ മാന്യമായി പെരുമാറിയിരുന്ന ഹബീബ് ഇയാള്‍ നടത്തിയിരുന്ന പലചരക്ക് കട തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ വളരെയേറെ വിമുഖത കാണിച്ചിരുന്നതായും പറയപ്പെടുന്നു.പലപ്പോഴും ഇയാള്‍ കടതുറന്നിരുന്നില്ല.കൂടുതല്‍ സമയവും ഉറക്കത്തിനായിരുന്നു ഹാഷിം സമയം ചിലവഴിച്ചിരുന്നതെന്നും പറയപ്പെടുന്നുണ്ട്.ഇയാളുടെ പിതാവ് ഇവരെ കച്ചവടത്തില്‍ സഹായിക്കുകയും വിദേശത്തുള്ള സഹോദരങ്ങളുടെ സാമ്പത്തിക സഹായം കൊണ്ടും കുടുംബം നല്ല രീതിയിലായിരുന്നു മുന്നോട്ടു പോയിരുന്നത്.പറയത്തക്ക മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന ഇരുവരുടെയും പെട്ടന്നുള്ള തിരോധാനം നാട്ടുകാര്‍ക്കും ഞെട്ടലുളവാക്കിയിട്ടുണ്ട്.

പുതുതായി വാങ്ങിയ കാറിലാണ് ഇരുവരും കാണാതായ ദിവസം യാത്ര ചെയ്തിരിക്കുന്നത്.എന്നാല്‍ ഭക്ഷണം വാങ്ങാന്‍ പുറത്തേക്കു പോയെന്നു പറയപ്പെടുന്ന ഇവര്‍ മൊബൈല്‍ ഫോണോ പണമടങ്ങുന്ന പേഴ്‌സോ ഒന്നും കൈയ്യില്‍ കരുതിയിട്ടില്ല.തിരുവനന്തപുരം ബീമാപള്ളിയിലുള്ള ബന്ധുവീട്ടിലെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണ സംഘം അവിടെയെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.കോട്ടയത്തും ആലപ്പുഴയിലുമുള്ള ബന്ധു വീടുകളിലും അന്വേഷണം നടത്തിയെങ്കിലും അന്വേഷണ സംഘത്തിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല

മാതാപിതാക്കളെ കാണാതായതിനെ തുടര്‍ന്ന് കുട്ടികളെ ഇവരുടെ കുടുംബവീട്ടിലാക്കിയിരിക്കുകയാണ്.